എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്ത് മുൻ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനും ഒന്നാം വാർഡ് മെമ്പറുമായ മൻസൂർ മരയങ്ങാട്ടിന് ഡോക്ടറേറ്റ്. ആരോഗ്യരംഗത്തെ മികച്ച ഭരണവും സാമൂഹിക സേവനവും എന്ന വിഷയത്തിൽ നൽകിയ സംഭാവനകളെ ആസ്പദമാക്കി Iconic peace award council (IPAC) ഓണററി ഡോക്ടറേറ്റ് നൽകിയത്.
ഇന്ത്യാഗവർമെന്റും G-20 രാജ്യങ്ങളും ഐക്യരാഷ്ട്രസഭയും അംഗീകരിച്ച ഒരു അന്താരാഷ്ട്ര സംഘടനയാണ് IPAC. മാസ്റ്റർ ഹോസ്പിറ്റൽ അഡ്മിനിസ്റ്റേഷനിൽ ബിരുദാനന്ദ ബിരുദധാരിയായ മൻസൂർ ആരോഗ്യ മേഖലയിലെ ജോലിക്കാരെ മാനേജ്‌മെന്റിന് ഗുണമാകുന്ന വിധത്തിൽ അവരുടെ ജോലിയിൽ കൂടുതൽ ശ്രദ്ധിക്കുവാനും പൊതുജന സർവീസ് എന്നത് പോലെ ജനങ്ങൾക്ക് ഉപകാരമാകുന്നതരത്തിൽ തന്റെ ജോലി വളരെ എളുപ്പത്തിൽ സന്തോഷത്തോടെ ചെയ്യുവാനും സാധിക്കും എന്ന് ആരോഗ്യരംഗത്തിന് കാണിച്ചുതന്നു. വട്ടംകുളം പഞ്ചായത്തിന്റെ ആരോഗ്യ രംഗത്തിലും മറ്റും ഒരുപാട് നൂതന പ്രൊജക്ടുകൾ ആവിഷ്കരിച്ചത് ഇദ്ദേഹമാണ്.
താൻ നാമനിർദ്ദേശം ചെയ്യപ്പെടുമ്പോൾ, ശാസ്ത്രജ്ഞർ, മഹാനായ സാഹിത്യകാരന്മാർ തുടങ്ങിയ പ്രശസ്ത വ്യക്തിത്വങ്ങൾക്കൊപ്പം ഒരു അവാർഡ് ലഭിക്കുമെന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ലെന്ന് സന്തോഷം പ്രകടിപ്പിച്ച് മൻസൂർ മരയങ്ങാട്ട് പറഞ്ഞു. ഈ അംഗീകാരം എന്നെ സ്നേഹിക്കുന്നവരുടെ വിജയമാണ്." ന്യൂഡൽഹിയിലെ Constitution Club of India ൽ വെച്ചാണ് അവാർഡിൻ്റെ ഔപചാരിക ചടങ്ങ് നടന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.