മുംബൈ: കുർളയിൽ ബസ് അപകടത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന് സ്വർണവള മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങൾ വൈറൽ. മോഷണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്. ദൃശ്യങ്ങൾ പുറത്ത് വന്നതോടെ മനുഷത്വരഹിതമായ പ്രവൃത്തിക്കെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.
ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ വളമോഷ്ടിച്ചയാളെ കണ്ടെത്താൻ അന്വേഷണം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു. കർശനമായ നടപടി ഇക്കാര്യത്തിൽ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.അപകടത്തിൽ മരിച്ച കാനിസ് ഫാത്തിമ അൻസാരിയെന്ന സ്ത്രീയുടെ വളകളാണ് മോഷ്ടിച്ചത്.ദൗർഭാഗ്യകരമായ സംഭവമാണ് ഉണ്ടായതെന്ന് ഫാത്തിമ അൻസാരിയുടെ മകൻ ആബിദ് പറഞ്ഞു. രണ്ട് മൂന്ന് ദിവസം ഞങ്ങൾ കാത്തിരുന്നു. ഇപ്പോൾ അത് മോഷ്ടിക്കപ്പെട്ടുവെന്നാണ് കരുതുന്നത്. തുടർന്നാണ് പരാതി നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിങ്കളാഴ്ച രാത്രിയാണ് കാൽനട യാത്രക്കാർക്കിടയിലേക്ക് ബസ് ഇടിച്ചു കയറി ഏഴ് പേർ മരിച്ചത്. 42 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.