രാമപുരം: ഹിന്ദു ഐക്യവേദി രാമപുരം പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ, മറ്റ് സംഘപരിവാർ സംഘടനകളുടെയും സഹകരണത്തോടെ, 2024 ഡിസംബർ ഒമ്പതാം തീയതി തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് രാമപുരം ടൗണിൽ അതിരുകടക്കുന്ന വഖഫ് അധിനിവേശത്തിനെതിരെ ഹിന്ദു ഐക്യവേദി ജന ജാഗരണ സദസ്സ് നടത്തി.
ഹിന്ദു ഐക്യവേദി രാമപുരം പഞ്ചായത്ത് സമിതി പ്രസിഡൻറ് ശ്രീ. മനോജ് കുമാർ മുരളീധരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, അഡ്വക്കേറ്റ് ഷോൺ ജോർജ്, ബി.ജെ.പി. സംസ്ഥാന സമിതി അംഗം മുഖ്യപ്രഭാഷണം നടത്തി. വക്കഫ് അധിനിവേശത്തിന്റെ ഇരകളായ മുനമ്പം നിവാസികളോടും, വടകരയിലെയും മലപ്പുറത്തെയും തുടങ്ങിയ മറ്റു ജില്ലകളിലെ ഇരകളോടും, കേരളത്തിൻറെ ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും ഇരട്ടത്താപ്പ് നയത്തെക്കുറിച്ച് അഡ്വക്കേറ്റ് ഷോൺ ജോർജ് തുറന്നുകാട്ടി. മുനമ്പത്ത് പോയി ഐക്യദാർഢ്യം പ്രഖ്യാപിച്ച് ദിവസങ്ങൾക്കുള്ളിൽ വക്കഫിന് അനുകൂലമായ പ്രമേയം പാസാക്കിയവരാണ് കേരളത്തിൻറെ ഭരണപക്ഷവും പ്രതിപക്ഷവും എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ്, ഇ എസ് ബിജു ചടങ്ങിൽ ആമുഖ പ്രഭാഷണം നടത്തി, ഇന്ന് ഭാരതം നേരിടുന്ന ഒരു വൻ വിപത്താണ് വഖ്ഫ് അധിനിവേശം, ഭാരതത്തെ ഒരു മുസ്ലിം രാഷ്ട്രമാക്കി മാറ്റുക എന്ന മുസ്ലിം തീവ്രവാദ ജിഹാദി അജണ്ടയുടെ ഭാഗമാണ് വഖഫ് അധിനിവേശം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹിന്ദു ഐക്യവേദി ജില്ലാ സംഘടന സെക്രട്ടറി ശ്രീ സി ഡി മുരളീധരൻ സഹ സംഘടന സെക്രട്ടറി ശ്രീ ആർ ജയചന്ദ്രൻ, ഭാരതീയ ജനതാ പാർട്ടി മണ്ഡലം വൈസ് പ്രസിഡൻറ് ശ്രീ ജയൻ കരുണാകരൻ, ഭാരതീയ ജനത പാർട്ടി രാമപുരം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ദീപു മേതിരി, മഹിളാ ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി സിന്ധു ജയചന്ദ്രൻ, ഹിന്ദു ഐക്യവേദി രാമപുരം പഞ്ചായത്ത് ജനറൽ സെകട്ടറി രാജേഷ് തെക്കെ നാഗത്തുങ്കൽ, രാജീവ് MB മറ്റ് സംഘപരിവാർ സംഘടനകളുടെ കാര്യകർത്താക്കളും, പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.