ശബരിമലയിൽ എത്തുന്ന ഭിന്നശേഷിക്കാരായ ഭക്തർക്ക് ഡോളി സേവനം ലഭ്യമാക്കണമെന്ന കർശന നിർദേശവുമായി ഹൈക്കോടതി

കൊച്ചി: ശബരിമലയിൽ ഭിന്നശേഷിക്കാരനു ഡോളി സേവനം ലഭിക്കാതിരുന്ന സംഭവത്തിൽ കർശന നിർദേശവുമായി ഹൈക്കോടതി. ശബരിമലയിൽ എത്തുന്ന ശാരീരിക ബുദ്ധിമുട്ടുള്ളവർക്ക് ഡോളി എത്തിക്കുന്നതിനു സംവിധാനം വേണമെന്ന് ഹൈക്കോടതി നിർദേശം നൽകി. 

പൊലീസും ദേവസ്വം ബോർഡും ഇക്കാര്യം ഉറപ്പാക്കണമെന്നും ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, എസ്.മുരളീകൃഷ്ണ എന്നിവരുടെ ബെഞ്ച് നിർദേശം നൽകി. ശാരീരിക ബുദ്ധിമുട്ടുള്ളവരുടെ വാഹനങ്ങൾ നിലയ്ക്കലെത്തുമ്പോൾത്തന്നെ പമ്പയിലേക്ക് പൊലീസ് വിവരങ്ങൾ കൈമാറണം. തുടർന്ന് പമ്പയിൽ ഡോളി തയാറാക്കണമെന്നും കോടതി നിർദേശിച്ചു.

പമ്പ ബസ് സ്റ്റോ പ്പിൽ എത്തിയ ഭിന്നശേഷിക്കാരന് ഡോളി ലഭിച്ചില്ലെന്ന സ്പെഷൽ കമ്മിഷണറുടെ റിപ്പോർട്ടിൽ കോടതി നേരത്തേ വിശദീകരണം തേടിയിരുന്നു. തിരുവനന്തപുരം പാലോട് സ്വദേശി സജീവനാണ് ഡോളി നിഷേധിക്കപ്പെട്ടത്. പമ്പയിൽ ബസിറങ്ങിയ സ്ഥലത്തേക്ക് ഡോളി വിടാതെ പൊലീസ് തടഞ്ഞുവച്ചു എന്നായിരുന്നു ആരോപണം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !