കഴക്കൂട്ടം:യുവാവിനെ പെട്രൊൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. തുമ്പസ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപ്പെട്ട പള്ളിത്തുറ പുതുവൽ പുരയിടം വീട്ടിൽ ഡാനി റെച്ചൻസ് (32) ആണ് തുമ്പ പോലീസ് അറസ്റ്റു ചെയ്തത്.
സ്റ്റേഷൻകടവ് സ്വദേശിയായ ഷാജിയെ പള്ളിതുറ ജംഗ്ഷനിൽ വച്ച് തിങ്കളാഴ്ച വൈകുനേരം 6.40 ഓടു കൂടിയാണ് പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. സുഹൃത്തിനോടൊപ്പം പള്ളി തുറ ജംഗ്ഷനിൽ നിന്ന ഷാജിയെ യാതൊരു പ്രകോപനവും ഇല്ലാതെ കന്നാസിൽ കരുതിയിരുന്ന പെട്രോൾ മുഴുവൻ ദേഹത്ത് ഒഴിക്കുകയായിരുന്നു. ഡാനിയുടെ കൈയ്യിലുണ്ടായിരുന്ന തീപ്പെട്ടി ഷാജിയുടെ സുഹുത്ത് പിടിച്ച് വാങ്ങിയതിനാൽ വലിയ അപായം ഒഴിവായി.ആള് മാറി ചെയ്തതെന്നാണ് ഡാനി പോലീസിനോട് പറഞ്ഞത്. തുടർന്ന് ഷാജി തുമ്പ പോലീസിൽ പരാതി നൽകുകയായിരുന്നു.പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത തുമ്പ പോലിസ് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. പ്രതിക്കെതിരെ കാപ്പ നിയമപ്രകാരം കേസെടുക്കാനുള്ള നടപടികൾ ആരംഭിച്ചതായി തുമ്പ ഇൻസ്പെക്ടർ ആർ.ബിനു പറഞ്ഞു.യുവാവിനെ പെട്രൊൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ചു; പ്രതി പിടിയിൽ
0
ബുധനാഴ്ച, ഡിസംബർ 11, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.