കടുത്തുരുത്തി: തകർന്ന് കിടക്കുന്ന കടുത്തുരുത്തി - പിറവം റോഡ് സഞ്ചാരയോഗ്യമാക്കണമെന്നും, റോഡ് നിർമ്മാണത്തിൽ മോൻസ് ജോസഫ് എംഎൽഎ കാണിക്കുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സിപിഐ എം കടുത്തുരുത്തി ഈസ്റ്റ്, വെസ്റ്റ് ലോക്കൽ കമ്മറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. മങ്ങാട് വേങ്ങച്ചുവട് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പന്തം കൊളുത്തി പ്രകടനം കടുത്തുരുത്തി ടൗൺ ചുറ്റി മാർക്കറ്റ് ഇംഗ്ഷനിൽ സമാപിച്ചു.
മുട്ടുചിറ എഴുമാന്തുരുത്ത് റോഡിന്റെ പകുതിഭാഗം തുടങ്ങുന്നത് വൈക്കം മണ്ഡലത്തിലാണ് വടയാർ വെള്ളൂര് മുളക്കുളം വരെ റോഡ് തകർന്നു കിടക്കുകയാണ് , അതുപോലെ പിറവത്ത് റോഡ് തകർന്നു കിടക്കുന്നു. വാട്ടർ അതോറിറ്റി ഡിപ്പാർട്ട്മെന്റിൽ നിന്നും PWD വകുപ്പ് കടുത്തുരുത്തി, അറുന്നൂറ്റിമംഗലം റോഡ് ഏറ്റെടുക്കാത്തതിനെ തുടർന്നാണ് ആ റോഡ് മോശമായി കിടക്കുന്നത്.
എംഎൽഎ അതിനു വേണ്ടി നിരന്തരം ഇടപെടുന്നുണ്ട്. പക്ഷേ സർക്കാർതലത്തിൽ അലസത കാണിക്കുകയാണ്. അത് എംഎൽഎ അല്ല സർക്കാരും മന്ത്രി തലത്തിലും ചെയ്യേണ്ട കാര്യമാണ്, സംശയമുള്ള ആർക്കും സത്യാവസ്ഥ പരിശോധിക്കുന്നതാണ്. ഇതുപോലെ പ്രകസനങ്ങൾ കാണിച്ച് ആളുകളുടെ കണ്ണിൽ പൊടിയിടാൻ നോക്കിയിട്ട് ഒരു കാര്യവുമില്ല. ജനങ്ങൾക്ക് സത്യം അറിയാമെന്ന് കടുത്തുരുത്തി നിവാസികള്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.