അരീക്കര ഇടവകയുടെ ശതോത്തരരജത ജുബിലീയുടെ ഭാഗമായി വയോജന സംഗമവും ക്രിസ്മസ് ആഘോഷവും സംഘടിപ്പിച്ചു

അരീക്കര: അരീക്കര ഇടവകയുടെ ശതോത്തരരജത ജുബിലീയുടെ ഭാഗമായി ഇടവകയിലെ 80 വയസ്സിനു മുകളിൽ പ്രായമുള്ള ഇടവക അംഗങ്ങളുടെ സംഗമം നടത്തുകയും അവരെ ആദരിക്കുകയും ചെയ്തു. ഡിസംബർ 22 ഞായറാഴ്ച രാവിലെ 10 മണിക്ക് നടന്ന രണ്ടാമത്തെ കുർബാനയെ തുടർന്നാണ് വയോജന സംഗമം നടത്തിയത്.

അരീക്കര kcyl ന്റെ നേതൃത്വത്തിൽ ജുബിലീ പ്രോഗ്രാം കമ്മിറ്റിയുടെയും പാരിഷ് കൌൺസിൽ ന്റെയും സഹകരണത്തോടെ ആണ് പ്രോഗ്രാം സംഘടിപ്പിച്ചത്. ഇടവക വികാരി ഫാ സ്റ്റാനി ഇടത്തിപറമ്പിൽ യോഗം ഉദ്ഘാടനം ചെയ്തു. കെ സി വൈ എൽ ന്റെ പ്രസിഡന്റും പ്രോഗ്രാം കമ്മിറ്റി ചെയര്മാനുമായ ജോണിസ് പി സ്റ്റീഫൻ യോഗത്തിന് അധ്യക്ഷത വഹിച്ചു.പ്രോഗ്രാം കമ്മിറ്റി ജോയിന്റ് കൺവീനർ ജിനോ തട്ടാറുകുന്നേൽ യോഗത്തിന് മുഖ്യപ്രഭാഷണം നടത്തി.

സംഗമത്തിൽ പങ്കെടുത്ത ഏറ്റവും മുതിർന്ന അംഗം ആയ അമ്മായികുന്നേൽ ശ്രീ മത്തായി യെ പൊന്നാട അണിയിച്ചു അച്ചൻ ആദരിച്ചു.പ്രോഗ്രാം കമ്മിറ്റി യെ പ്രതിനിധീകരിച്ചു ബിനി ജെയിംസ് സ്വാഗതവും, കെ സി വൈ എൽ സെക്രട്ടറി അനുമോൾ സാജു നന്ദിയും അറിയിച്ചു. 

മുതിർന്ന മാതാപിതാക്കളായ മഹത് വ്യക്തികൾ എല്ലാവരും ഇടവകയ്ക്ക് വേണ്ടി അവരുടെ നല്ല കാലം മുഴുവൻ ഇടവകാംഗങ്ങളുടെ സ്നേഹ കൂട്ടായ്മയ്ക്കും, ഇടവകയുടെ വളർച്ചയ്ക്കും പുരോഗതിക്കും വേണ്ടി ത്യാഗപൂർവ്വം പ്രയത്നിച്ചതും നന്ദിയോടെ ഓർക്കുന്നുവെന്ന് ഫാദർ സ്റ്റാനി ഇടത്തിപ്പറമ്പിൽ പറഞ്ഞു.

മുതിർന്ന മാതാപിതാക്കൾക്കായി കുമ്പസാരവും, പരിശുദ്ധ കുർബാന സ്വീകരണവും പ്രത്യേകമായി നടത്തപ്പെട്ടു. പ്രത്യേക കുർബാനയ്ക്ക് കുര്യനാട് സെന്റ് ആൻസ് സ്കൂൾ പ്രധാന അധ്യാപകൻ ഫാദർ മജേഷ് സി എം ഐ നേതൃത്വം നൽകി. കുമ്പസാരം, കുർബാന സ്വീകരണം തുടങ്ങിയ കർമ്മങ്ങൾക്ക് ജൂബിലി ആഘോഷ വൈസ് ചെയർമാൻ ഫാദർ വിൻസന്റ് പുളിവേലിൽ നേതൃത്വം നൽകി. 

സ്റ്റിമി വിൽ‌സൺ, സി ജൂബി, ജിബി പരപ്പനാട്ട്,അലക്സ് പുത്തൻമറ്റത്തിൽ,ബിനു പീറ്റർ പരപ്പനാട്ട്, സജി തോട്ടിക്കാട്ട്, ജോസ്മോൻ ബിജു, അഞ്ജൽ ജോയ്, അലക്സ് സിറിയക്, മെർവിൻ ജോസ്, അഭിയ ടോമി,ബിജു കണ്ടച്ചംകുന്നേൽ, ലൈബി സ്റ്റീഫൻ, അനീഷ ഫിലിപ്പ് , ഐസി സണ്ണി,റെജി ജോസഫ്, കൈക്കാരന്മാരായ ജോമോൻ ചകിരിയിൽ, സാബു കരിങ്ങനാട്ട് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ഇടവകയിലെ കെ സി വൈ എൽ അംഗങ്ങളും മുതിർന്ന അംഗങ്ങളും തമ്മിലുള്ള സംവാദവും അനുഭവങ്ങൾ പങ്ക് വെച്ചതും ഏറെ ഹൃദ്യമായ അനുഭവമായിരുന്നു. 80 വയസ്സിനു മുകളിലുള്ള 56 പേർക്ക് മൊമെന്റോ നൽകി ആദരിച്ചു. ക്രിസ്മസ് പാട്ടുകൾ പാടിയും ,ഓർമ്മകൾ പങ്ക് വെച്ചും മുതിർന്ന അംഗങ്ങൾ പരിപാടിയിൽ സജീവമായി പങ്കെടുത്തു. കലാപരിപാടികൾക്ക് ശേഷം ചായസൽക്കാരത്തോടെ യോഗം അവസാനിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ടൂറിസ്റ്റ് ബസ് അപകടം. നിരവധി പേർക്ക് ഗുരുതരപരിക്ക് | Tourist Bus Kuravilangad

പോലീസിനെ വെട്ടിച്ച് ബൈക്ക് അഭ്യാസം യുവാക്കൾ പിടിയിൽ | Droupadi Murmu #droupadimurmu

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !