ജോലികൾ വാഗ്ദാനം ചെയ്ത് പ്രവർത്തിക്കുന്ന മനുഷ്യക്കടത്ത് സംഘങ്ങളുടെ വലയിൽ തൊഴിൽ അന്വേഷകർ വീഴരുതെന്ന് നോർക്കയുടെ ജാഗ്രതാ നിർദേശം

തിരുവനന്തപുരം: തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ കേന്ദ്രീകരിച്ച് സൈബർ കുറ്റകൃത്യങ്ങൾ ഉൾപ്പെടുന്ന വ്യാജ ജോലികൾ വാഗ്ദാനം ചെയ്ത് പ്രവർത്തിക്കുന്ന മനുഷ്യക്കടത്ത് സംഘങ്ങളുടെ വലയിൽ തൊഴിൽ അന്വേഷകർ വീഴരുതെന്ന് നോർക്കയുടെ ജാഗ്രതാ നിർദ്ദേശം.

തായ്‌ലൻഡ്, കമ്പോഡിയ, ലാവോസ്, മ്യാൻമർ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് സംഘങ്ങൾ പ്രവർത്തിക്കുന്നത്.

തട്ടിപ്പ് എങ്ങനെ

കോൾ സെൻ്റർ, ക്രിപ്റ്റോ കറൻസി, ബാങ്കിംഗ്, ഷെയർമാർക്കറ്റ്, ഹണിട്രാപ്പ്, ഓൺലൈൻ തട്ടിപ്പുകൾ ഏർപ്പെട്ടിരിക്കുന്ന വ്യാജ കമ്പനികളുടെ ഡിജിറ്റൽ സെയിൽസ് അല്ലെങ്കിൽ കസ്റ്റമർമാർെൻറ സപ്പോർട് കെണിയിൽ വീഴുന്നത്. ടെലികോളർ, ഡാറ്റാ എൻട്രി തുടങ്ങിയ ജോലികൾക്കായി വലിയ ശമ്പളവും ഹോട്ടൽ ബുക്കിംഗും റിട്ടേൺ എയർ ടിക്കറ്റുകളും വീസ സൗകര്യവും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്താണ് ഇരകളെ വീഴ്ത്തുന്നത്. വ്യാജ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ലളിതമായ അഭിമുഖവും ടൈപ്പിംഗ് ടെസ്‌റ്റും ഓൺലൈനായും ഓഫ് ലൈനയും നടത്തിയാണ് റിക്രൂട്ട് ചെയ്യുന്നത്.

പെട്ടാൽ നരകയാതന

ഇരകളെ നിയമവിരുദ്ധമായി തായ്‌ലാൻഡിലിൽ നിന്ന് അതിര്ത്തി കടത്തി ലാവോസിലെ ഗോൾഡൻ ട്രയാംഗിൽ സ്പെഷ്യൽ ഇക്കണോമിക് സോണിലും കമ്പോഡിയ, മ്യാൻമർ, വിയറ്റ്‌നാം തുടങ്ങിയ അയൽരാജ്യങ്ങളിലും എത്തിച്ചു. ഇതിനു പുറമേ ഖനനം, തടി ഫാക്ടറിയിലെ ജോലികൾ തുടങ്ങിയവയും ചെയ്യുന്നുണ്ട്. ശാരീരികവും മാനസികവുമായ പീഡനങ്ങൾക്കാണ് കെണിയിൽ വീഴുന്നവർ ഇരയാകുന്നത്. വളരെ ദുഷ്കരമായ സാഹചര്യങ്ങളിൽ ഈ രാജ്യങ്ങളിൽ കഴിഞ്ഞിരുന്ന നിരവധി പേരെ ഇന്ത്യൻ എംബസികൾ ഇടപെട്ട് രക്ഷപ്പെടുത്തിയിട്ടുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ വീസ ഓൺ അറൈവൽ തൊഴിൽ അനുവദിക്കുന്നില്ല. ഇത്തരം വീസകളിൽ എത്തുന്ന ഇന്ത്യൻ പൗരന്മാർക്ക് ഈ രാജ്യങ്ങളിലെ അധികാരികൾക്ക് അനുമതി നൽകുന്നില്ല. ടൂറിസ്റ്റ് വീസ വിനോദസഞ്ചാര ആവശ്യങ്ങൾക്കായി മാത്രമേ ഉപയോഗിക്കാവൂ. തൊഴിൽ ആവശ്യത്തിനായി തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യൻ പൗരന്മാർ അംഗീകൃത ഉദ്യോഗസ്ഥർ മുഖേന മാത്രം അത് ചെയ്യണം. 

തൊഴിലുടമയുടെ പശ്ചാത്തലം നന്നായി പരിശോധിക്കണം. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ സ്ഥിരീകരിക്കാത്ത സ്രോതസുകളിലൂടെ പ്രചരിക്കുന്ന വ്യാജ തൊഴിൽ ഓഫറുകൾ സ്വീകരിക്കരുത്. അതത് വിദേശ രാജ്യത്തെ ഇന്ത്യൻ എംബസി വഴി വിദേശ തൊഴിലുടമയുടെ വിശ്വാസ്യത പരിശോധിക്കണം. ഇന്ത്യയിലെ റിക്രൂട്ടിംഗ് ഏജൻസിക്കും കമ്പനിക്കും ലൈസൻസ് ഉള്ളതാണോയെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൻ്റെ ഇ-മൈഗ്രേറ്റ് പോര്ട്ടൽ മുഖേന പരിശോധിക്കാം.

സഹായവുമായി ഇന്ത്യൻ എംബസി

സഹായത്തിനായി ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാം. തായ്‌ലാൻഡ്- പ്രവർത്തന മൊബൈൽ നമ്പർ:+66-618819218, ഐ-മെയിൽ: cons.bangkok@mea.gov.in. കമ്പോഡിയ- മൊബൈൽ നമ്പർ: +855 92881676, ഐ-മെയിൽ: cons.phnompenh@mea.gov.in , visa.phnompenh@mea.gov.in, . മ്യാൻമർ- മൊബൈൽ നമ്പർ- +9595419602 (WhatsApp/Viber/Signal), ഇ-മെയിൽ: cons.yangon@mea.gov.in.

ലാവോസ്- എമർജൻസി മൊബൈൽ നമ്പർ: +856-2055536568, ഇമെയിൽ: cons.vientianne@mea.gov.in. വിയറ്റ്‌നാം- എമർജന്‌സി മൊബൈൽ നമ്പർ: +84-913089165 , cons.hanoi@mea.gov.in/pptvisa.hanoi@mea.gov.in.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !