തിരുവനന്തപുരം: RCC മെഡിക്കൽ ലബോറട്ടറിയിലെ വിശ്രമമുറിയിൽ ഒളിക്യാമറ കണ്ടെത്തിയ സംഭവത്തിൽ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി മെഡിക്കൽ കോളജ് മുൻ വാർഡ് കൗൺസിലർ ജിഎസ് ശ്രീകുമാർ. കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും ആരോപണ വിധേയനെ മാറ്റി നിർത്തണമെന്നും പൊലീസ് അന്വേഷണം വേണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
RCCയിലെ മെഡിക്കൽ ലബോറട്ടറി വിഭാഗത്തിലെ വനിതാ ജീവനക്കാരുടെ വിശ്രമ മുറിയിലാണ് ലാബ് ടെക്‌നീഷ്യനായ സൂപ്പർവൈസർ പെൻ ക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങളും സംഭാഷങ്ങളും ചോർത്തിയത്. ഈ വിഭാഗത്തിന്റെ മേൽനോട്ടചുമതലയുള്ള രാജേഷ് കെ ആറിനെതിരെ ഈ വിഭാഗത്തിൽ ജോലി ചെയ്യുന്ന ഒൻപത് വനിതാ ജീവനക്കാരാണ് ഡയറക്ടർക്കും ആഭ്യന്തര പരാതി പരിഹാര സെല്ലിനും പരാതി നൽകിയത്. എന്നാൽ ഗുരുതര സ്വഭാവമുള്ള പരാതിയിൽ ആശുപത്രി അധികൃതർ മൂന്നുമാസം കുറ്റം മൂടിവച്ചു.
പെൻ ക്യാമറ സ്ഥാപിച്ച രാജേഷ് കെ ആറിനെതിരെ ആദ്യ പരാതി നൽകിയത് സെപ്റ്റംബർ 25 ന് ആണ്. പരാതിയിൽ നടപടി ആവശ്യപ്പെട്ട് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഒക്ടോബർ 3 ന് ഫയൽ ഡയറക്ടർക്ക് കൈമാറി. എന്നാൽ 03.10.24 മുതൽ 2 മാസം ഫയൽ അനങ്ങിയില്ല.
തുടർന്ന് വനിതാ ജീവനക്കാർ വീണ്ടും ഇൻ്റേണൽ കമ്മിറ്റിക്ക് പരാതി നൽകി. ഇതിന് പിന്നാലെ ഇക്കഴിഞ്ഞ 26ന് രാജേഷിനെ ക്യാഷ് കൗണ്ടറിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. ആരോപണ വിധേയനായ രാജേഷിനെതിരെ പരാതി ഉയരുന്നത് ഇത് ആദ്യമല്ല. ഗുരുതര സ്വഭാവമുള്ള കുറ്റം കണ്ടെത്തിയിട്ടും നടപടിയെടുക്കാത്തത് ദുരൂഹമാണ്. പരാതി മൂടിവച്ച മെഡിക്കൽ കോളജ് ഡയറക്ടർക്കെതിരെയും അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.