മെൽബൺ: മെൽബൺ ടെസ്റ്റിൽ ഓസീസിനെതിരെ ഇന്ത്യയ്ക്ക് തോൽവി. ഓസ്ട്രേലിയയുടെ ജയം 184 റൺസിനാണ്. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 155ന് ഓൾഔട്ടായി. പരമ്പരയിൽ ഇന്ത്യ പിന്നിൽ (1-2). പതിവുപോലെ ഇന്ത്യൻ ബാറ്റിംഗ് നിര നിരാശപ്പെടുത്തി. രോഹിത്തും(9) കോലിയും (5) നേടി രണ്ടാം ഇന്നിങ്സിലും നിരാശപ്പെടുത്തി.
രോഹിത് ശര്‍മ (9), കെ എല്‍ രാഹുല്‍ (0), വിരാട് കോലി (5) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് തുടക്കത്തില്‍ നഷ്ടമായത്. രോഹിത്താണ് ആദ്യം മടങ്ങിയത്. ഒന്നാം ഇന്നിംഗ്‌സില്‍ 105 റണ്‍സ് ലീഡാണ് ഓസീസിന് ഉണ്ടായിരുന്നത്. കമ്മീൻസ് – ലബുഷെയന്‍ സഖ്യമാണ് ഓസീസ് ലീഡ് ഉയർത്തിയത്. മൂന്ന് നിർണായക ക്യാച്ചുകൾ ഇതിനിടയിൽ ജയ്‌സ്വാൾ നഷ്ടപ്പെടുത്തിയതും തിരിച്ചടിയായി.
84 റണ്‍സ് നേടിയ യശസ്വി ജയ്‌സ്വാളാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഓസീസിന് വേണ്ടി പാറ്റ് കമ്മിന്‍സ്, സ്‌കോട്ട് ബോളണ്ട് എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി. നതാന്‍ ലിയോണിന് രണ്ട് വിക്കറ്റുണ്ട്.
സ്‌കോര്‍: ഓസ്‌ട്രേലിയ 474 & 234, ഇന്ത്യ 369 & 155. ജയത്തോടെ അഞ്ച് മത്സരങ്ങളുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസീന് 2-1ന് മുന്നിലെത്തി.തോൽവിയോടെ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സാധ്യതകളും തുലാസിലാണ്. നേരിട്ട് ഇനി ഫൈനലിലേക്ക് കടക്കാനാവില്ല. അവസാന ടെസ്റ്റിലെ ജയത്തിനൊപ്പം ഓസ്ട്രേലിയ ശ്രീലങ്കക്കെതിരായ പരമ്പരയിൽ തോറ്റാൽ മാത്രം ഇന്ത്യയ്ക്ക് സാധ്യതയുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.