കോഴിക്കോട്: ആംബുലന്‍സുകള്‍ ഗതാഗതക്കുരുക്കില്‍ അകപ്പെട്ട് രണ്ട് രോഗികള്‍ മരിച്ചു. എടരിക്കോട് കളത്തിങ്കല്‍ വീട്ടില്‍ സുലൈഖ (54), വള്ളിക്കുന്ന് അരിയല്ലൂര്‍ കോട്ടാശ്ശേരി സ്വദേശി ഷജില്‍കുമാര്‍ (49) എന്നിവരാണ് മരിച്ചത്.
കാക്കഞ്ചേരി ഭാഗത്താണ് ആംബുലന്‍സുകള്‍ കുടുങ്ങിക്കിടന്നത്. ഇതേത്തുടര്‍ന്ന് രോഗികള്‍ക്ക് യഥാസമയം ചികിത്സ നല്‍കാനായില്ല.കോട്ടക്കല്‍ മിംസില്‍ നിന്ന് സുലൈഖയുമായി വൈകീട്ട് 5.30-ന് കോഴിക്കോട് ഇഖ്റ ആശുപത്രിയിലേക്ക് പുറപ്പെട്ട തെഹല്‍ക്ക ഐ.സി.യു. ആംബുലന്‍സും ചേളാരി ഡി.എം.എസ്. ആശുപത്രിയില്‍ നിന്ന് ഷജില്‍ കുമാറുമായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് പോവുകയായിരുന്ന സാപ്റ്റ്കോ ആംബുലന്‍സുമാണ് ഗതാഗതക്കുരുക്കില്‍പ്പെട്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.