ധാക്ക: ബംഗ്ലാദേശിലെ തീവ്ര ഇസ്ലാമിസ്റ്റുകളുടെ പീഡനത്തിൽ ശക്തമായ പ്രതിഷേധമാണ് ഹിന്ദുവിശ്വാസികൾ ഉയർത്തുന്നത് . ഇസ്ലാമിക മതമൗലികവാദ സർക്കാരും ന്യൂനപക്ഷങ്ങളെ, തുടർച്ചയായി പീഡിപ്പിക്കുകയാണ്. ഇസ്‌കോൺ വിശ്വാസികളെ കൊല്ലുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തുകയും ഹിന്ദുസന്യാസികളെ തടവിലാക്കുകയും ചെയുന്നു.
മാത്രമല്ല ഇന്ത്യയോടുള്ള വിദ്വേഷപ്രചാരണത്തിന്റെ ഭാഗമായി ഇന്ത്യൻ പതാകയുടെ നിറം നടപ്പാതയിൽ വരച്ചു ചേർക്കുകയും അതിൽ ചവിട്ടി നടന്ന് അപമാനിക്കുകയും ചെയ്തിരുന്നു. ബംഗ്ലാദേശിലെ 53 ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് ഇന്ത്യൻ പതാക അപമാനിക്കപ്പെട്ടത്.ഇതിനെല്ലാം പിന്നിൽ പ്രവർത്തിച്ചത് ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ ഉപദേശകരിലൊരാളായ ആസിഫ് മഹ്മൂദാണെന്നാണ് ആരോപണം. ഇന്ത്യൻ പതാകയെ അപമാനിക്കുന്ന ആസിഫ് മഹ്മൂദിന്റെ ചിത്രം സോഷ്യൽ മീഡിയ ഹാൻഡിൽ ‘വോയ്‌സ് ഓഫ് ബംഗ്ലാദേശി ഹിന്ദു’ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
ചിത്രത്തിൽ ആസിഫ് മഹ്മൂദ് ത്രിവർണ്ണ പതാക നിലത്ത് എറിയുന്നതും അതിൽ കാലുകൾ വയ്‌ക്കുന്നതും കാണാം.
ശക്തമായ പ്രതിഷേധമാണ് ഇതിനെതിരെ ഉയരുന്നത് . ബംഗ്ലാദേശിന് മുകളിൽ കത്തി ജ്വലിക്കുന്ന സൂര്യനാണ് ഇന്ത്യ . ഇത്തരം പ്രകടനങ്ങൾ അല്ലാതെ ഇന്ത്യയെ ഒന്ന് തൊടാൻ പോലും ബംഗ്ലാദേശികൾക്ക് കഴിയില്ലെന്നാണ് ഇന്ത്യക്കാരുടെ പക്ഷം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.