കോൺഗ്രസ് ആത്മാർത്ഥത കാണിക്കേണ്ടത് നിയമസഭയിലും പാർലമെന്റിലും;ബി.ജെ. പി

കൊച്ചി:മുനമ്പത്തെത്തി മുനമ്പം ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന കോൺഗ്രസ്‌ നിയമസഭയിൽ എന്തുകൊണ്ട് മറിച്ച് നിലപാടെടുക്കുന്നു എന്ന് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന സമിതി അംഗം അഡ്വ. ഷോൺ ജോർജും,ബിജെപി എറണാകുളം ജില്ലാ പ്രസിഡണ്ട് അഡ്വ.കെ. എസ്. ഷൈജു എന്നിവർ ആവശ്യപ്പെട്ടു.

മുനമ്പം ജനതയോടും വഖഫ് ഭീകരത മൂലം പീഡനം അനുഭവിക്കുന്ന ആളുകളോടും ആത്മാർത്ഥതയുണ്ടെങ്കി ൽ അത് പ്രകടിപ്പിക്കേണ്ടത് കേരള നിയമസഭയിലും പാർലമെന്റിലുമാണ്. ചർച്ച പോലും നടത്താതെ കേരള നിയമസഭയിൽ വഖഫ് ഭേദഗതി നിയമത്തിനെതിരെ കൊണ്ടുവന്ന പ്രമേയം ഐക്യകണ്ഠേന പാസാക്കിയവരാണ് മുനമ്പത്തെത്തി ആ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.

സംസ്ഥാന സർക്കാർ സമരക്കാരുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി മാത്രമാണ് ഒരു അന്വേഷണ കമ്മീഷനെ പ്രഖ്യാപിച്ചത്. കേന്ദ്ര നിയമത്തന് മുകളിൽ കമ്മീഷൻ എന്ത്‌ തന്നെ കണ്ടെത്തിയാലും മുനമ്പം നിവാസികൾക്ക്‌ നീതി കിട്ടില്ല എന്ന് അറിഞ്ഞിട്ടും ഇടത് - വലത് മുന്നണികൾക്ക്‌ എതിരായി ഉയർന്നു വരുന്ന ജനവികാരത്തെ തണുപ്പിക്കാൻ കോൺഗ്രസും സിപിഐഎമ്മും ചേർന്ന് നടത്തുന്ന നാടകമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.

വഖഫ് ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയം പിൻവലിക്കുവാൻ കോൺഗ്രസ് ആവശ്യപ്പെടുകയാണ് മുനമ്പം ജനതയോട് കാണിക്കേണ്ട മര്യാദ എന്നും ഇരുവരും ആവശ്യപ്പെട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !