തിരുവനന്തപുരം: പിക്സൽ മീഡിയ പബ്ലിക്കേഷൻ പുറത്തിറക്കിയ സവിൻ എസ് വിജയ്-യുടെ "ഒത്തിരിനേരും ഇത്തിരി തള്ളും'' എന്ന പുസ്തകത്തിന്റെ പ്രകാശനം അഴൂർ കാർത്തിക ഓഡിറ്റോറിയത്തിൽ നടന്നു. സി.വൈ.സി. ലൈബ്രറി & റീഡിങ് റൂമിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സി.വൈ.സി. ലൈബ്രറി & റീഡിങ് റൂം സെക്രട്ടറി ശ്രീ നൊവനീഷ് ലാൽ അദ്ധ്യക്ഷത വഹിച്ചു.
എഴുത്തുകാരനും സംവിധായകനുമായ ശ്രീ സുരേഷ് ഗോപാലിൽ നിന്നും കവിയും സാഹിത്യകാരനുമായ ശ്രീ മുട്ടപ്പലം വിജയകുമാർ പുസ്തകം ഏറ്റുവാങ്ങുന്നു. അഴൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ആർ അനിൽ, അഴൂർ പഞ്ചായത്ത് അംഗം ശ്രീ അനിൽ കെ എസ് നാഗർനട, ഗാനരചയിതാവും എഴുത്തുകാരിയുമായ ശ്രീമതി സൂര്യ ശ്രീ നിമിഷ്, നടനും രചയിതാവും സംവിധായകനും മാധ്യമപ്രവർത്തകനുമായ ശ്രീ രമേഷ് ഗോപാൽ, പുസ്തകത്തിന്റെ രചയിതാവ് ശ്രീ സവിൻ എസ് വിജയ്, മുതിർന്ന മാധ്യമ പ്രവർത്തകൻ ശ്രീ സജിതൻ മുടപുരം, തിരുവനന്തപുരം സിറ്റി ഡിസ്ട്രിക്ട് ക്രൈംബ്രാഞ്ച് എസ് ഐ ശ്രീ വിനോദ് വിക്രമാദിത്യൻ, അധ്യാപികയായ ഷിജി എസ് രജിത്ത്, എച്ച് ഡി എഫ് സി ബാങ്ക് ഡെപ്യൂട്ടി മാനേജർ ശ്രീമതി റിൻസ, സി വൈ സി ലൈബ്രറി & റീഡിങ് റൂം പ്രസിഡന്റ് ശ്രീ സുമേഷ് ടി ജി എന്നിവർ സമീപം.
പുസ്തകത്തിന്റെ രചയിതാവും ഇറ്റ്സീപിക്സൽ ഗ്രൂപ്പ് എംഡിയുമായ ശ്രീ സവിൻ എസ് വിജയ് സ്വാഗതം ആശംസിച്ചു. ഗാനരചയിതാവും എഴുത്തുകാരിയുമായ ശ്രീമതി സൂര്യ ശ്രീ നിമിഷ് പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. എഴുത്തുകാരനും സംവിധായകനുമായ ശ്രീ സുരേഷ് ഗോപാൽ സാഹിത്യകാരനും കവിയും ആയ ശ്രീ മുട്ടപ്പലം വിജയകുമാറിന് പുസ്തകം നൽകി പ്രകാശനം ചെയ്തു. നടനും എഴുത്തുകാരനും സംവിധായകനും മാധ്യമപ്രവർത്തകനുമായ ശ്രീ രമേഷ് ഗോപാൽ പുസ്തകത്തിന്റെ കഥാസാരം ഏവർക്കും പരിചയപ്പെടുത്തി.
കവിയും സാഹിത്യകാരനുമായ ശ്രീ മുട്ടപ്പലം വിജയകുമാറിനെയും തിരുവനന്തപുരം സിറ്റി ഡിസ്ട്രിക്ട് ക്രൈം ബ്രാഞ്ച് എസ് ഐ ശ്രീ വിനോദ് വിക്രമാദിത്യനെയും യുവ മിമിക്രി താരം ശ്രീ ഉണ്ണിക്കണ്ണനെയും ചടങ്ങിൽ ആദരിച്ചു. ഐ സി എച്ച് ആർ അംഗീകാരം നേടിയ ചിത്രകാരൻ ശ്രീ സുജിത്ത് ഭവാനന്ദൻ, അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ആർ അനിൽ, ഭാരത സർക്കാർ മുൻ ഹിന്ദി ഉപദേഷ്ടാവ് ശ്രീ വിജയൻ തമ്പി, അഴൂർ ഗ്രാമപഞ്ചായത്തംഗം ശ്രീ അനിൽ കെ എസ് നാഗർനട, മുതിർന്ന മാധ്യമപ്രവർത്തകൻ ശ്രീ സജിതൻ മുടപുരം, അദ്ധ്യാപികയായ ശ്രീമതി ഷിജി എസ് രജിത്ത്, അഴൂർ തപസ്യ കലാസാഹിത്യ വേദി പ്രസിഡന്റ് ശ്രീ പ്രമോദ് മോഹൻ, എച്ച്ഡിഎഫ്സി ബാങ്ക് ഡെപ്യൂട്ടി മാനേജർ ശ്രീമതി റിൻസ, എസ്എൻഡിപി യോഗം ഡയറക്ടർ ബോർഡ് അംഗം ശ്രീ ബിജു അഴൂർ, തുടങ്ങിയവർ ആശംസകൾ നേർന്ന ചടങ്ങിൽ സിവൈസി ലൈബ്രറി & റീഡിങ് റൂം പ്രസിഡന്റ് ശ്രീ സുമേഷ് ടി ജി കൃതജ്ഞത രേഖപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.