ഡബ്ലിൻ ;അയർലണ്ട്;മികച്ച ജീവിത സാഹചര്യവും ഉയർന്ന ശമ്പളവും മുന്നിൽകണ്ട് ചെയ്യുന്ന തൊഴിലിന് അർഹമായ വേതനം ഉറപ്പാക്കി ജീവിതം മെച്ചപ്പെടുത്താൻ ജനിച്ചു വളർന്ന നാട്ടിൽ നിന്നും പ്രവാസ ലോകത്തേക്ക് ചേക്കേറുന്ന പ്രവാസികളാണ് യൂറോപ്പിൽ അധികവും,എന്നാൽ ഏറെ നാളുകളായി അയർലണ്ടിലേക്ക് കുടിയേറുന്ന പ്രവാസിമലയാളികളിൽ ചിലരെങ്കിലും മലയാളികളെയാകെ നാണക്കേടിന്റെ പടുകുഴിയിലേക്ക് തള്ളിയിടുന്ന ഗുരുതരമായ കുറ്റകൃത്യങ്ങളാണ് അടുത്തകാലത്തായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
ഹെൽത്ത്‌കെയർ ജീവനക്കാരനായി നിന്ന് രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ പ്രവാസി മലയാളി യുവാവ് കുറ്റക്കാരൻ എന്ന് കണ്ടെത്തി ശിക്ഷ വിധിക്കാനോരുങ്ങുകയാണ് ഐറിഷ് കോടതി,മിഡ്‌ലാൻഡിലെ അപകട, അത്യാഹിത വിഭാഗത്തിൽ ഹെൽത്ത്‌കെയർ ജീവനക്കാരനായി ജോലി ചെയ്തിരുന്ന മിൽടൗൺ, ഡ്രോംക്ലിഫ്, കൗണ്ടി സ്ലൈഗോ എന്ന വിലാസത്തിൽ താമസക്കാരനായ എൽദോസ് യോഹന്നാൻ (38) എന്ന യുവാവിനാണ് വൈകാതെ ശിക്ഷയെത്തുന്നത് എന്ന് കോടതി നടപടികളിൽ നിന്ന് വ്യക്തം,
2022-ൽ വെസ്റ്റ്മീത്തിലെ മുള്ളിംഗർ റീജിയണൽ ഹോസ്പിറ്റലിൽ വെവ്വേറെ തിയതികളിലാണ് സംഭവം നടക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.ചികിത്സ തേടിയെത്തിയ കൗമാരക്കാരിയെ രക്തമെടുക്കുന്നതിന് റൂമിൽ കയറ്റിയ മലയാളി യുവാവ് പീഡനത്തിന് ഇരയാക്കിയെന്നാണ് ഗാർഡ ഡിക്ടറ്റീവ് മാധ്യമങ്ങളോട് പറയുന്നത്,പുറത്തിറങ്ങിയ കൗമാരക്കാരി വിവരം മാതാവിനെ ധരിപ്പിക്കുകയായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.
2022 ൽ മറ്റൊരു യുവതിയെയും യുവാവ് പരിശോധനകൾക്ക് എന്നതരത്തിൽ കിടത്തി പീഡിപ്പിച്ചെന്നും,യുവാവ് ഡോക്ടർ ആണെന്ന് തെറ്റിദ്ധരിച്ച യുവതി താൻ നേരിട്ട പീഡനം ബന്ധപെട്ടവരെ അറിയിക്കുകയുമായിരുന്നു.കോടതി നടപടികൾക്കിടയിൽ പൊട്ടിക്കരഞ്ഞ പ്രതി മാപ്പ് അപേക്ഷിച്ചതായും,
പ്രതിയുടെ ഭാര്യ താൻ ഇന്ത്യയിലെ ഒരു മലയോര മേഖലയിലെ കുടിയാൻ കർഷകൻ ആണെന്നും തങ്ങൾക്ക് എൽദോസ് യോഹന്നാൻ അല്ലാതെ മറ്റാരും ആശ്രയത്തിന് ഇല്ലന്നും ജഡ്ജി ജഡ്ജി കീനൻ ജോൺസൺ മുമ്പാകെ അപേക്ഷിച്ചെങ്കിലും പീഡനത്തിന് ഇരയായ പെൺകുട്ടി കോടതിയിൽ എത്തി തന്റെ മൊഴിയിൽ ഉറച്ചു നിന്നതിനാൽ എൽദോസ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നാണ് നിയമ വിദഗ്‌ദ്ധർ നൽകുന്ന വിവരം.
തുടർന്ന് പ്രതിയെ കൺസൻ്റ് കൗൺസിലിങ്ങിന് റഫർ ചെയ്ത കോടതി 8,000 യൂറോ പീഡനത്തിന് ഇരയായ കൗമാരക്കാരിക്ക് നൽകാനും ഉത്തരവിട്ടു.വേറെയും പെൺകുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചിരിക്കാം എന്ന് നിരീക്ഷിച്ച അന്വേഷണ ഉദ്യോഗസ്ഥർ പ്രതിക്ക് ഉചിതമായ ശിക്ഷ ഉറപ്പാക്കണമെന്ന് അഭിഭാഷകൻ മുഖേന കോടതിയെ അറിയിച്ചു.സംഭവത്തിൽ ജാമ്യത്തിൽ കഴിയുന്ന പ്രതിയുടെ ശിക്ഷാ വിധി 2025 മാർച്ച് മാസത്തിലേക്ക് മാറ്റുന്നതായും കോടതി അറിയിച്ചു,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.