തൃശൂർ: പുതുക്കാട് സെന്ററില്‍ നടുറോഡില്‍ യുവതിയെ മുൻ ഭർത്താവ് കുത്തിവീഴ്ത്തി. കൊട്ടേക്കാട് സ്വദേശി ബബിത (28) യ്ക്കാണ് കുത്തേറ്റത്.
യുവതിയുടെ മുന്‍ ഭർത്താവ് കേച്ചേരി സ്വദേശി ലെസ്റ്റിനാണ് യുവതിയെ ആക്രമിച്ചത്. ബബിത രാവിലെ ജോലിക്ക് പോകുന്ന വഴിയാണ് ഇയാള്‍ ആക്രമിച്ചത്. 9 കുത്തുകളേറ്റ യുവതി ഗുരുതരാവസ്ഥയിലാണ്. പുതുക്കാട്ടെ ഒരു ബാങ്കില്‍ ശുചീകരണ തൊഴിലാളിയാണു ബബിത. ആക്രമണത്തിനു ശേഷം ഇയാള്‍ പുതുക്കാട് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.ഓട്ടോ ഡ്രൈവർമാരും വഴിയാത്രക്കാരും ചേർന്ന് യുവതിയെ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.
മൂന്നുവർഷം മുമ്പാണ് ഇരുവരും വിവാഹമോചനം നേടിയത്. എന്നാല്‍ ഇരുവരും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് സൂചന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.