സമൂഹത്തിന്റെ താഴെത്തട്ടിൽ നീതി ലഭ്യമാക്കാനുള്ള സർക്കാരിന്റെ സമർപ്പണമെന്ന് മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം: പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനും താഴെത്തട്ടിൽ നീതി ലഭ്യമാക്കുന്നതിനുമുള്ള സർക്കാരിന്റെ അചഞ്ചലമായ സമർപ്പണത്തിന് അടിവരയിടുന്നതാണ് താലൂക്ക് അദാലത്തെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.

കരുതലും കൈത്താങ്ങും നെയ്യാറ്റിൻകരതാലൂക്ക് തല അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നെയ്യാറ്റിൻകര എസ്.എൻ ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടനചടങ്ങിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ സന്നിഹിതനായിരുന്നു. താലൂക്ക് അദാലത്ത് കേവലം ഒരു ഭരണപരമായ നടപടിയല്ലെന്നും ജനകേന്ദ്രീകൃതവും സുതാര്യവും പ്രതികരണാത്മകവുമായ ഭരണത്തെക്കുറിച്ചുള്ള ജനങ്ങളുടെ കാഴ്ചപ്പാട് ഉൾക്കൊള്ളുന്നുവെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ജനങ്ങളുടെ ആശങ്കകൾക്ക് വേഗത്തിലും ഫലപ്രദമായും പരിഹാരം ഉറപ്പാക്കി, ഭരണം ജനങ്ങളിലേയ്ക്ക് കൂടുതൽ അടുപ്പിക്കുന്നതിനാണ് താലൂക്ക് തല അദാലത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി. ജനാധിപത്യത്തിൽ, പരാതിപരിഹാരം ഭരണത്തിന്റെ ആണിക്കല്ലാണ്. താലൂക്ക് അദാലത്തുകളിൽ ജനങ്ങളുടെ പ്രശ്‌നങ്ങൾ ആത്മാർത്ഥതയോടെയും അടിയന്തരമായും അഭിസംബോധന ചെയ്യപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.   

ഭരണം ഓഫീസ് മതിലുകൾക്കപ്പുറത്തേക്ക് വ്യാപിക്കുകയും അത് സേവിക്കുന്ന ജനങ്ങളുമായി നേരിട്ട് ഇടപഴകുകയും ചെയ്യണമെന്ന വിശ്വാസത്തിന്റെ തെളിവാണ് താലൂക്ക് അദാലത്ത്. അദാലത്തുകളിൽ ലഭിക്കുന്ന അപേക്ഷകളിൽ കൃത്യസമയത്തിനകം നടപടി ഉണ്ടാകണമെന്നും അതിൽ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി. സർക്കാരിന്റെ ജനകീയ ഇടപെടലുകളുടെ സാക്ഷ്യമാണ് കരുതലും കൈത്താങ്ങും അദാലത്തെന്ന് മന്ത്രി ജി.ആർ അനിൽ പറഞ്ഞു.

കെ.ആൻസലൻ എം.എൽ.എ അധ്യക്ഷനായിരുന്നു. സി.കെ ഹരീന്ദ്രൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, നെയ്യാറ്റിൻകര സഗരസഭ ചെയർമാൻ പി.കെ രാജ്‌മോഹനൻ, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ ബെൻ ഡാർവിൻ, ബ്ലോക്ക്-ഗ്രാമപഞ്ചായത്തംഗങ്ങൾ, ജില്ലാ കളക്ടർ അനുകുമാരി, എഡിഎം ടി.കെ വിനീത്, സബ് കളക്ടർ ആൽഫ്രഡ് ഒ.വി, നെയ്യാറ്റിൻകര താലൂക്ക് തല അദാലത്ത് കൺവീനർ കൂടിയായ ഡെപ്യൂട്ടി കളക്ടർ അനിൽ സി.എസ് എന്നിവരും പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !