തിരുവനന്തപുരം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാക്കാമൂല യൂണിറ്റിന്റെ ഉദ്ഘാടനം യോഗം 9/12/2024 തിങ്കളാഴ്ച രാവിലെ 11.00മണിക്ക്,കാക്കാമൂല സുരഭി സ്റ്റോറിന് മുകളിലെ ഹോളിൽ KVVES തിരുവനന്തപുരം ജില്ലാ സെക്രട്ടറി ശ്രീ. അശോകൻ അവർകളുടെ അധ്യക്ഷതയിൽ KVVES തിരുവനന്തപുരം ജില്ലാ വർക്കിംഗ് പ്രസിഡണ്ട് ശ്രീ. വെള്ളറട രാജേന്ദ്രൻ അവർകൾ യൂണിറ്റ് ഉദ്ഘാടനം നിർവഹിക്കുകയും KVVES ജില്ലാ ട്രഷറർ ശ്രീ. എം എ ഷിറാസ് ഖാൻ അവർകൾ യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു.
പ്രസ്തുത യോഗത്തിൽ കോവളം നിയോജകമണ്ഡലം ട്രഷറർ ശ്രീ.വിഷ്ണു മിനർവ്വ യോഗത്തിൽ പങ്കെടുത്ത വിശിഷ്ടാതിഥികൾക്കും, കാക്കാമൂലയിലെ വ്യാപാരി സുഹൃത്തുക്കൾക്കും സ്വാഗതം അർപ്പിക്കുകയും.KVVES ജില്ലാ സീനിയർ വൈസ് പ്രസിഡന്റ് ശ്രീ. ഇ എം ബഷീർ അവർകൾ,KVVES ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ. ഗോപകുമാർ, കോവളം നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീ.സുധീർ ബാലരാമപുരം, കോവളം നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ശ്രീ. ബെനഡിക്ട് ലോപ്പസ്,KVVES തിരുവനന്തപുരം യൂത്ത് വിങ്ങ് ജില്ലാ പ്രസിഡന്റ് ശ്രീ. സുരേഷ് കുമാർ , കല്ലിയൂർ പെരിങ്ങമ്മല യൂണിറ്റ് വൈസ് പ്രസിഡണ്ട് ശ്രീ. സുനിൽകുമാർ, കല്ലിയൂർ പെരിങ്ങമ്മല യൂണിറ്റ് ട്രഷറർ ശ്രീ. ലോറൻസ് എന്നിവർ ആശംസകൾ അർപ്പിക്കുകയും KVVES തിരുവനന്തപുരം ജില്ല, നെയ്യാറ്റിൻകര മേഖല, കോവളം നിയോജകമണ്ഡലം ഭാരവാഹികൾ ചേർന്ന് യൂണിറ്റ് അംഗങ്ങൾക്ക് അംഗത്വ സർട്ടിഫിക്കറ്റ് വിതരണം നടത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.