ഡല്‍ഹി; പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്‌സഭയില്‍ നടത്തിയ പ്രസംഗത്തിനെ പരിഹസിച്ച വയനാട് എംപി പ്രിയങ്ക വാദ്രയ്ക്ക് ട്രോള്‍ വർഷവുമായി സോഷ്യല്‍മീഡിയ.
110 മിനിറ്റിലധികം നീണ്ട പ്രസംഗം തന്നെ ബോറടിപ്പിച്ചു. പ്രധാനമന്ത്രി പുതുതായി ഒന്നും സംസാരിച്ചിട്ടില്ല. തുടർച്ചയായ രണ്ടുപിരീഡ് കണക്കുക്ലാസിലിരുന്നതിന് സമാനമായിരുന്നു പ്രസംഗമെന്നായിരുന്നു പ്രിയങ്കയുടെ പരിഹാസം. 11 വാഗ്ദാനങ്ങളെ കുറിച്ചാണ് അദ്ദേഹം പറഞ്ഞതെന്നുംഅഴിമതിയോട് സഹിഷ്ണുത കാണിക്കുന്നില്ലെങ്കില്‍ അദാനിയെ കുറിച്ച് ഒരു സംവാദമെങ്കിലും നടത്തണമെന്നും പ്രിയങ്ക പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വയനാട് എംപിയ്ക്ക് എതിരെ ട്രോള്‍ വർഷം ഉയരുന്നത്.
പ്രിയങ്കഗാന്ധിയ്ക്ക് പ്രധാനമന്ത്രി പറയുന്നത് എന്താണെന്ന് മനസിലാക്കാനുള്ള ബുദ്ധി ഇല്ലേയെന്നും വെറുതെ ജല്പനങ്ങള്‍ നടത്തുകയാണ് ഗാന്ധി സഹോദരങ്ങളുടെ രീതിയെന്നും വിമർശനങ്ങള്‍ ഉയരുന്നു. നല്ല ചൂരല്‍ കഷായമാണ് ആങ്ങളയ്ക്കും പെങ്ങള്‍ക്കും ആവശ്യമെന്നും കമന്റുകള്‍ ഉയരുന്നുണ്ട്. പുതിയ വയനാട് എംപിയെങ്കിലും പുതുതായി എന്തെങ്കിലും പറയൂ എന്നും വിമർശനം ഉയരുന്നുണ്ട്.
ഇന്നലെ ലോക്‌സഭയില്‍ നടത്തിയ പ്രസംഗത്തില്‍ പ്രതിപക്ഷത്തിനും നെഹ്രു കുടുംബത്തിനും എതിരെ നരേന്ദ്രമോദി ആഞ്ഞടിച്ചിരുന്നു. ഒരു കുടുംബം 55 വർഷമാണ് രാജ്യത്തിന്റെ ഭരണം കൈകാര്യം ചെയ്തതെന്ന് മോദി പറഞ്ഞു. കുടുംബവംശ രാഷ്ട്രീയം ഭരണഘടനയെ ദുർബലപ്പെടുത്തി. ഞാനിവിടെ ആരെയും വ്യക്തിപരമായി അധിക്ഷേപിക്കുകയല്ല. എന്നാല്‍ ചില സത്യങ്ങള്‍ രാജ്യത്തിന് മുമ്പാകെ വെയ്ക്കുകയാണ്.
കോണ്‍ഗ്രസിലെ ഒരു കുടുംബം ഭരണഘടനയെ തകർക്കാനുള്ള ഒരവസരം പോലും പഴാക്കിയിട്ടില്ല. 75 വർഷത്തെ ചരിത്രത്തിനിടയില്‍ 55 വർഷവും ആ കുടുംബമാണ് രാജ്യത്തിന്റെ ഭരണം നിയന്ത്രിച്ചത്. ഇന്ദിരാഗാന്ധിയുടെ കാലത്ത് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യപിച്ചതിനെയും മോദി വിമർശിച്ചു. കോണ്‍ഗ്രസ് പാർട്ടിയുടെ ചരിത്രത്തില്‍നിന്ന് അടിയന്തരാവസ്ഥയുടെ കറ ഒരിക്കലും മായ്ക്കാനാവില്ലെന്നും മോദി കുറ്റപ്പെടുത്തിയിരുന്നു.
ആദ്യം നെഹ്റു പാപം ചെയ്തു. പിന്നീട് ഇന്ദിര ഗാന്ധി തുടർന്നു. ഭരണഘടന തടസ്സമായാല്‍ അത് മാറ്റണമെന്നു പ്രധാനമന്ത്രിയായിരുന്ന നെഹ്റു മുഖ്യമന്ത്രിമാർക്ക് കത്തെഴുതി. ഇതായിരുന്നു നെഹ്റുവിന്റെ നിർദേശം. ആറു പതിറ്റാണ്ടിനിടെ 75 തവണയാണ് ഭരണഘടന ഭേദഗതി ചെയ്തത്. ഈ ശീലത്തിന്റെ വിത്ത് പാകിയത്
ആദ്യത്തെ പ്രധാനമന്ത്രിയായ നെഹ്റുവാണ്. പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി അത് തുടർന്നു. 1971-ല്‍ ഇന്ദിരാഗാന്ധിയും ആ പാപം ചെയ്തു. സുപ്രീം കോടതിയുടെ 1971-ലെ വിധിയെ അവഗണിച്ചാണ് ഇന്ദിരാ ഗാന്ധി ജുഡീഷ്യറിയുടെ അധികാരം കുറയ്ക്കുന്നതിനും പാർലമെന്റില്‍ അധികാരം കേന്ദ്രീകരിക്കുന്നതിനുമായി ഭരണഘടനയില്‍ മാറ്റം വരുത്തിയത്.കോടതികളുടെ അധികാരം ഇന്ദിര കവർന്നു. സ്വന്തം കസേര സംരക്ഷിക്കാൻ 60 വർഷത്തിനിടെ 75 തവണയാണ് കോണ്‍ഗ്രസ് ഭരണഘടനയെ അട്ടിമറിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.