തിരുവനന്തപുരം: വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടുടമസ്ഥനെ നായയെക്കൊണ്ട് കടിപ്പിച്ച ഗുണ്ട ഒളിവില്‍. തിരുവനന്തപുരം കഠിനംകുളം സ്വദേശി സമീറാണ് ഒളിവിലുള്ളത്.
ഇന്നലെ കഠിനംകുളം പടിഞ്ഞാറ്റ് മുക്കിലെ സക്കീറിന്റെ വീട് കയറിയായിരുന്നു ഗുണ്ട ആക്രമണം നടത്തിയത്. റോഡില്‍ നായയുമായി പരാക്രമം കാട്ടിയെ ഗുണ്ടയെ നോക്കി സക്കീറിന്റെ കുട്ടികള്‍ ചിരിച്ചതാണ് പ്രകോപനം.കഠിനംകുളം സ്റ്റേഷനില്‍ നിരവധി കേസില്‍ പ്രതിയായ സമീറാണ് ഇന്നലെ വൈകിട്ട് വളർത്തുനായയെ ഉപയോഗിച്ച് വീട് കയറി ആക്രമണം നടത്തിയത്. നായയുമായി പ്രതി വരുന്നത് കണ്ട് ഭയന്ന് വീട്ടിനകത്തേക്ക് ഓടിയ കുട്ടികളുടെ പിറകെ വന്ന ഇയാള്‍ വീട്ടനകത്ത് അടുക്കളവരെയെത്തി.
ബഹളം കേട്ട് വീട്ടിലുണ്ടായിരുന്നു സക്കീർ പുറത്ത് വന്നപ്പോള്‍ നായയെ കൊണ്ട് കടിപ്പിക്കുകയായിരുന്നു.
സംഭവത്തില്‍ സക്കീറിന്റെ പിതാവ് അബ്ദുള്‍ ഖാദർ കഠിനംകുളം പൊലീസില്‍ പരാതി നല്കി. തൊട്ട് പിന്നാലെ പ്രതി വീണ്ടും വീട്ടിന് അടുത്തേക്ക് രണ്ട് കുപ്പികളില്‍ പെട്രോള്‍ നിറച്ച് എറിഞ്ഞ് തീകൊളുത്തി ഭീകരാന്തരീക്ഷമുണ്ടാക്കി.
വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയെങ്കിലും പ്രതി ഒളിവില്‍ പോയി. കാപ്പാ കേസില്‍ ഒരു വർഷത്തെ കരുതല്‍ തടങ്കല്‍ കഴിഞ്ഞ് ഏതാനും അഴ്ച മുൻപാണ് സമീർ പുറത്തിറങ്ങിയത്. വീട് കയറി ആക്രമിക്കല്‍ അടക്കം വിവധ വകുപ്പുകതള് പ്രകാരം പ്രതിയെക്കെതിരെ പൊലീസ് കേസ് എടുത്തത്. സംഭവത്തിന്റെ നടുക്കത്തിലാണ് ഇപ്പോഴും കുട്ടികള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.