ആശ്വാസം:104 വയസ്സായില്ലേ ഇനി വീട്ടില്‍പോയി വിശ്രമിച്ചോളൂ ;1994 മുതല്‍ ജയിലില്‍ കഴിയുന്ന വയോധികന് ഇടക്കാലമോചനം അനുവദിച്ച്‌ സുപ്രീംകോടതി'

ന്യൂഡല്‍ഹി : 104 വയസ്സുള്ള കൊലക്കേസ് പ്രതിക്ക് ഇടക്കാല മോചനം അനുവദിച്ച്‌ സുപ്രീം കോടതി.

1994 മുതല്‍ ജയിലില്‍ കഴിയുന്ന പ്രതിക്കാണ് പ്രായവും രോഗാവസ്ഥകളും പരിഗണിച്ച്‌ ഇടക്കാല മോചനം അനുവദിച്ചിരിക്കുന്നത്.

പശ്ചിമബംഗാള്‍ സ്വദേശിയായ റസിക് ചന്ദ്ര മൊണ്ടല്‍ ആണ് സുപ്രീം കോടതിയില്‍ നിന്നും അനുകൂല വിധി നേടിയിരിക്കുന്നത്.
1988ലെ ഒരു കേസില്‍ ആണ് റസിക് ചന്ദ്ര മൊണ്ടല്‍ ജയിലിലായത്. 1994-ല്‍ വിചാരണക്കോടതി സെക്ഷൻ 302 പ്രകാരം കൊലപാതകക്കുറ്റത്തിന് ശിക്ഷിച്ച പ്രതി ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചു വരികയായിരുന്നു.

2018ല്‍ കൊല്‍ക്കത്ത ഹൈക്കോടതി ഇദ്ദേഹത്തിന്റെ ശിക്ഷ ശരിവെക്കുകയും കൂടി ചെയ്തതോടെ ഇയാള്‍ വർഷങ്ങളായി ജയിലില്‍ തന്നെയായിരുന്നു കഴിഞ്ഞിരുന്നത്.പ്രതിയുടെ നിലവിലെ ശാരീരിക അവസ്ഥയും രോഗങ്ങളും പ്രായവും പരിഗണിച്ചാണ് ഇടക്കാലമോചനം അനുവദിക്കുന്നതെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
വാർദ്ധക്യസഹജമായ വിവിധ രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ട് അനുഭവിച്ചു വരികയാണ് പ്രതി. ഇടക്കാല മോചനം ആവശ്യപ്പെട്ട് പ്രതി സമർപ്പിച്ച ഹർജിയില്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെയും ജസ്റ്റിസ് സഞ്ജയ് കുമാറിൻ്റെയും ബെഞ്ച് ആണ് ഉത്തരവിട്ടത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !