കളക്ഷൻ കുറവ്: ഞായറാഴ്ചകളില്‍ ബസുകള്‍ക്ക് അവധി; യാത്രക്കാര്‍ ദുരിതത്തിൽ,

മല്ലപ്പള്ളി: മല്ലപ്പള്ളി താലൂക്കിന്റെ വിവിധ പ്രദേശങ്ങളില്‍ ഞായറാഴ്ചകളില്‍ കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകള്‍ സർവിസ് നടത്താത്തത് യാത്രക്കാരെ വലക്കുന്നതായി പരാതി.

മറ്റ് ദിവസങ്ങളില്‍ ബസുകള്‍ നിരത്തിലുണ്ടെങ്കിലും ഞായറാഴ്ചകളിലാണ് മിക്ക സർവിസുകളും മുടക്കുകയാണ്. ചില സർവിസുകള്‍ പാതിവഴിയില്‍ ഉപേക്ഷിക്കുന്നതായും ആക്ഷേപമുണ്ട്.

കോട്ടയം, കോഴഞ്ചേരി, തിരുവല്ല, ആനിക്കാട്, കാഞ്ഞിരപ്പള്ളി, ചുങ്കപ്പാറ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഞായറാഴ്ചകളില്‍ ബസുകള്‍ കുറവാണ്. കെ.എസ്.ആർ.ടി.സിയെ മാത്രം ആശ്രയിക്കുന്ന തിരുവല്ല, കല്ലൂപ്പാറ പ്രദേശങ്ങളില്‍ യാത്രക്കാർ നട്ടംതിരിയുന്ന അവസ്ഥയാണ്.

കിഴക്കൻ മലയോര മേഖലകളിലേക്ക് ഞായറാഴ്ചകളിലെ നിരവധി ട്രിപ്പുകള്‍ കെ.എസ്.ആർ.ടി.സി വെട്ടിക്കുറക്കുന്നതായും സർവിസുകള്‍ പൂർണമായും ഒഴിവാക്കുന്നതായും പരാതിയുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നും നടപടിയില്ലെന്നാണ് യാത്രക്കാരും നാട്ടുകാരും പറയുന്നത്.
എന്നാല്‍, കലക്ഷൻ കുറവായതിനാലാണ് സർവിസ് നടത്താത്തതിന് കാരണമെന്നാണ് ബസ് ജീവനക്കാർ പറയുന്നത്. യാത്രാദുരിതത്തിന് പരിഹാരം കാണാൻ നടപടിയുണ്ടാകണമെന്ന ആവശ്യം ശക്തമായി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !