ബംഗളൂരു: ലൈംഗികാരോപണം നേരിടുന്ന മുതിർന്ന കോണ്‍ഗ്രസ് നേതാവിനെ പാർട്ടിയില്‍ നിന്നും പുറത്താക്കി.
കർണാടക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഗുരപ്പ നായിഡുവിനെയാണ് പാർട്ടിയില്‍ നിന്നും പുറത്താക്കിയത്. കർണാട പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ അച്ചടക്ക സമതി അധ്യക്ഷൻ കെ റഹ്മാൻ ഖാൻ ആണ് ഗുരപ്പയ്ക്കെതിരെ നടപടിക്ക് നിർദ്ദേശം നല്‍കിയത്.പാർട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ആറ് വർഷത്തേക്കാണ് ഗുരപ്പയെ പുറത്താക്കിയത്. അധ്യാപികയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ഗുരപ്പയ്ക്കെതിരെ കർണാടക ചേന്നമ്മക്കരെ അച്ചുകാട്ട് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് മുതിർന്ന കോണ്‍ഗ്രസ് നേതാവിനെതിരെ പാർട്ടി നടപടിയെടുക്കുന്നത്. കോണ്‍ഗ്രസിന്‍റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ഗുരപ്പ ബിജിഎഎസ് ബ്ലൂം എന്ന സ്കൂളിന്‍റെ ചെയർമാനാണ്.ഈ സ്കൂളിലെ അധ്യാപികയാണ് ഗുരപ്പക്കെതിരെ പരാതി നല്‍കിയത്. ഗുരപ്പ തന്നെ സ്കൂളില്‍ വെച്ച് പീഡിപ്പിക്കുകയും പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകർത്തിയെനന്നുമാണ് അധ്യാപക പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. വീഡിയോ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗിക ചൂഷണം ചെയ്തെന്നും പരാതിയില്‍ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ ഗുരപ്പ നായിഡുവിനെതിരെ ഐപിസി സെക്ഷൻ 354 എ (ലൈംഗിക പീഡനം), 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍), 509 (സ്ത്രീയുടെ ബഹുമാനത്തെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ള വാക്ക്, ആംഗ്യ അല്ലെങ്കില്‍ പ്രവൃത്തി), 504 (മനഃപൂർവം അപമാനിക്കല്‍) എന്നിവ പ്രകാരമാണ് പൊലീസ് കേസെടുത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.