പനി എന്നത് സർവസാധാരണമായ ഒരു അവസ്ഥയാണ്. പനി വരാൻ പല കാരണങ്ങള്‍ ഉണ്ടാകാം. പ്രധാനമായും വൈറല്‍ ഇൻഫക്ഷൻ ഉണ്ടാകുമ്പോഴാണ് പനി വരുന്നത്.എന്നാല്‍ ചിലർക്ക് ഒരു മഴ നനഞ്ഞാല്‍ തന്നെ പനിയാകും.
യഥാർത്ഥത്തില്‍ പനി, ഒരു രോഗലക്ഷണമാണ്. സാധാരണയായി ചെറിയ പനി വന്നുകഴിഞ്ഞാല്‍ വീട്ടിലിരുന്ന് വിശ്രമിക്കുകയാണ് വേണ്ടത്. നന്നായി ഭക്ഷണം കഴിക്കുകയും, നിർജലീകരണം ഉണ്ടാകാതെ നോക്കുകയും വേണം.എന്നാല്‍, പനിയോടനുബന്ധിച്ച് നിർത്താതെയുള്ള ചുമ, നെഞ്ചുവേദന, ശ്വാസതടസം, ശക്തിയായ തലവേദന, തല കറക്കം, ബോധക്കേട് എന്നിവ വരുമ്പോള്‍ ഡോക്‌ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്. പനിയുടെ ലക്ഷണം കണ്ടാല്‍ തന്നെ പാരസെറ്റമോളോ, ഡോളോയോ കഴിക്കുന്നവർ ധാരാളമാണ്.
ചിലരില്‍ ഇത് വലിയ അലർജിക്ക് കാരണമായേക്കാം. കരള്‍, കിഡ്‌നി രോഗബാധിതർ ഡോക്‌ടറുടെ നിർദേശ പ്രകാരമേ ഇത്തരം മരുന്നുകള്‍ കഴിക്കാൻ പാടുള്ളൂ.
പനി വന്നുകഴിഞ്ഞാല്‍ കുളിക്കാമോ എന്ന ചോദ്യം പരക്കെ നിലനില്‍ക്കുന്നുണ്ട്. അതിന് ഡോക്‌ടർമാർ തന്നെ നല്‍കുന്ന ഉത്തരം തീർച്ചയായും കുളിക്കാം എന്നാണ്. ചെറുചൂട് വെള്ളത്തില്‍ കുളിക്കുന്നത് ഉന്മേഷം വീണ്ടെടുക്കാൻ സഹായിക്കും.
അതുപോലെ ഭക്ഷണത്തിന്റെ കാര്യത്തില്‍ പ്രത്യേകിച്ച് മാറ്റി നിറുത്തലുകളുടെ ആവശ്യമില്ല. തണുത്ത ഭക്ഷണം ഒഴിച്ച് വീട്ടില്‍ ഉണ്ടാക്കുന്നതെന്തും കഴിക്കാം. ഭക്ഷണം കഴിക്കാതിരിക്കുന്നത് ദോഷഫലം ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.