കണ്ണൂർ: പന്നേൻപാറയിലെ റെയില്‍വേ ട്രാക്കില്‍ ട്രെയിൻ കടന്നുപോകുന്നതിനിടെ കമിഴ്ന്നു കിടന്നു പോറല്‍ പോലുമേല്‍ക്കാതെ അദ്ഭുതകരമായി ജീവിതത്തിലേക്കു തിരിച്ചെത്തിയ ഗൃഹനാഥന് ഒടുവില്‍ റെയില്‍വേയുടെ പിഴ.
പന്നേൻപാറ സ്വദേശി പവിത്രനെയാണു റെയില്‍വേ കോടതി 1,000 രൂപ പിഴയീടാക്കി വിട്ടയച്ചത്. തിങ്കളാഴ്ച വൈകുന്നേരം 5.15 ഓടെ സുഹൃത്തിനെ ഫോണ്‍ ചെയ്യുന്നതിനിടയില്‍ പന്നേൻപാറയിലായിരുന്നു സംഭവം. ഈ സമയം ഇതുവഴി മംഗളൂരുവില്‍നിന്നും തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന മംഗളൂരു-തിരുവനന്തപുരം സെൻട്രല്‍ എക്സ്പ്രസ് കടന്നുവരികയായിരുന്നു.പെട്ടെന്ന് ട്രെയിൻ വരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ രക്ഷപ്പെടാൻ മറ്റു മാർഗമില്ലാതെ പവിത്രൻ ട്രാക്കിനെ അഭയം പ്രാപിക്കുകയായിരുന്നു. താരതമ്യേന ശരീരഭാരം കുറഞ്ഞ പവിത്രൻ ട്രെയിൻ കടന്നുപോയശേഷം എഴുന്നേറ്റുവരികയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഈ സംഭവം
മണിക്കൂറുകള്‍ക്കകം തന്നെ വൈറലായി മാറുകയും ചെയ്തു. ഇന്ത്യൻ റെയില്‍വേ ആക്‌ട് അനുസരിച്ച് റെയില്‍പാളത്തില്‍ അതിക്രമിച്ചു കടന്നതിനാണു പവിത്രനെതിരേ ആയിരം രൂപ പിഴശിക്ഷ റെയില്‍വേ കോടതി വിധിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.