മസ്കറ്റ്: ബഹ്റൈനില്‍ താമസിക്കുന്ന മകനെയും കുടുംബത്തെയും സന്ദർശിക്കാൻ പുറപ്പെട്ട മുൻ പ്രവാസി വിമാന യാത്രക്കിടയില്‍ മരിച്ചു.
എറണാകുളം ആലുവ യുസി കോളേജിന് സമീപം വലിയ മണ്ണില്‍ വീട്ടില്‍ മണ്ണില്‍ എബ്രഹാം തോമസ് ആണ് വിമാനത്തില്‍ വെച്ച് മരണപ്പെട്ടത്.ബഹറൈനിലുള്ള മകൻ നിതീഷ് എബ്രഹമിനെ സന്ദര്‍ശിക്കാൻ നെടുമ്പാശ്ശേരിയില്‍ നിന്നും പുറപ്പെട്ട തോമസ് യാത്രാ മദ്ധ്യേ ഹൃദയാഘാതത്തെ തുടർന്ന് വിമാനത്തില്‍ വെച്ച് മരണപ്പെടുകയായിരുന്നു.
ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിമാനം മസ്കത്തില് അടിയന്തരമായി ഇറക്കിയെങ്കിലും മരണം സംഭവിച്ചു.
മസ്കറ്റിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകു വാനുള്ള ഒരുക്കങ്ങള്‍ പൂർത്തീകരിച്ചു വരുന്നതായി സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു.
ഭാര്യ ലിജിനു എബ്രഹാം കൊച്ചിയില്‍ നിന്നും ബഹ്റൈനിലേക്കുള്ള യാത്രയില്‍ ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.