പാലാ: രൂപതയുടെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് നടത്തുന്ന അധ്യാപക അനധ്യാപക മഹാസംഗമം 14-12-2024 ശനിയാഴ്ച രാവിലെ 9.30 ന് പാലാ സെൻറ് തോമസ് കത്തീഡ്രൽ ചർച്ച് പാരിഷ് ഹാളിൽ നടത്തും.
ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ഭവന രഹിതരായ 4 വിദ്യാർഥികൾക്ക് പാലാ കോർപ്പറേറ്റിലെ അധ്യാപകർ നിർമ്മിച്ച നൽകുന്ന വീടുകളുടെ ഉദ്ഘാടനം ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും.കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസി സ്കൂളുകളിൽ നടത്തിയ വിവിധ മത്സരങ്ങൾക്കുള്ള സമ്മാനം ചടങ്ങിൽ വച്ച് നൽകും. കോർപറേറ്റ് സെക്രട്ടറി ഫാ.ജോർജ് പുല്ലുകാലായിൽ , ഫാ.ജോർജ് വരകുകാലാപറമ്പിൽ, ഫാ.ജോർജ് പറമ്പിത്തടത്തിൽ, ജോബി കുളത്തറ, ജോബെറ്റ് തോമസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
മത്സര ഫലങ്ങൾ
A. കാർഷിക പ്രവർത്തനങ്ങൾ
എൽ.പി വിഭാഗം
1. സെൻ്റ് ആൻ്റണീസ് എൽ.പി.എസ് മറ്റക്കര
2. എസ്.എച്ച് എൽ.പി.എസ് രാമപുരം
മികച്ച അധ്യാപക കോ-ഓർഡിനേറ്റർ: സജിമോൻ ജോസഫ് (സെൻ്റ് ആൻ്റണീസ് എൽ.പി.എസ് മറ്റക്കര)
യു.പി വിഭാഗം '
1. സെൻ്റ് ജോർജ് യു.പി.എസ് മൂലമറ്റം
2. സെൻ്റ് സേവ്യേഴ്‌സ് യു.പി.എസ് കൂര്
മികച്ച ടീച്ചർ കോ-ഓർഡിനേറ്റർ: ജാസ്മിൻ ജോസ് (സെൻ്റ് ജോർജ് യു.പി.എസ് മൂലമറ്റം)
ഹൈസ്കൂൾ വിഭാഗം
1. സെൻ്റ് തോമസ് എച്ച്.എസ് മരങ്ങാട്ടുപിള്ളി
2. സെൻ്റ് ജോൺസ് എച്ച്.എസ് കുറുമണ്ണ്.
മികച്ച അധ്യാപക കോ-ഓർഡിനേറ്റർ: ഷിനു പി.തോമസ് (സെൻ്റ് തോമസ് എച്ച്.എസ്. മരങ്ങാട്ടുപിള്ളി)
ഹയർ സെക്കൻഡറി വിഭാഗം
1. സെൻ്റ് ആൻ്റണീസ് എച്ച്.എസ്.എസ് പ്ലാശനാൽ
2. സെൻ്റ് തോമസ് എച്ച്.എസ്.എസ് പാലാ
മികച്ച അധ്യാപക കോ-ഓർഡിനേറ്റർ: നോബി ഡൊമിനിക് (സെൻ്റ് തോമസ് എച്ച്.എസ്.എസ് പാലാ)
B. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ
ഹൈസ്കൂൾ വിഭാഗം
1. സെൻ്റ് ജോൺസ് എച്ച്.എസ് കാഞ്ഞിരത്താനം
2. ഹോളി ഗോസ്റ്റ് എച്ച്.എസ് മുട്ടുചിറ & സെൻ്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ് കടനാട്
മികച്ച ടീച്ചർ കോ-ഓർഡിനേറ്റർ - സിസ്റ്റർ മേരിയമ്മ എം.ജെ SABS, സെൻ്റ് ജോൺസ് എച്ച്.എസ് കാഞ്ഞിരത്താനം
ഹയർ സെക്കൻഡറി വിഭാഗം
1. ഹോളിക്രോസ് എച്ച്.എസ്.എസ് ചേർപ്പുങ്കൽ
2. സെൻ്റ് മേരീസ് എച്ച്.എസ്.എസ് തീക്കോയി
മികച്ച അധ്യാപക കോ-ഓർഡിനേറ്റർ-ആൻ്റോ ജോർജ്, ഹോളിക്രോസ് എച്ച്.എസ്.എസ് ചേർപ്പുങ്കൽ
C. ഭാഷാ ശാക്തീകരണം (ലാംഗ്വേജ് എംപവർമെൻറ്)
എൽ.പി വിഭാഗം
1. സെൻ്റ് മേരീസ് എൽ.പി.എസ് തീക്കോയി
2. സെൻ്റ് മേരീസ് എൽ.പി.എസ് അരുവിത്തുറ
മികച്ച ടീച്ചർ കോ-ഓർഡിനേറ്റർ-ജാൻസി തോമസ്, സെൻ്റ് മേരീസ് എൽ.പി.എസ് തീക്കോയി
D. കെ.സി.എസ്.എൽ
മികച്ച ആനിമേറ്റർ
എച്ച്.എസ്.എസ് വിഭാഗം- എയ്ഞ്ചൽ പൊന്നു ബേബി, സെൻ്റ് ആൻ്റണീസ് എച്ച്എസ്എസ് പ്ലാശനാൽ
എച്ച്.എസ് വിഭാഗം - സിസ്റ്റർ. റീന സ്കറിയ, സെൻ്റ് മേരീസ് എച്ച്.എസ്.എസ് തീക്കോയി
യു.പി വിഭാഗം-സീനിയർ. ലിസിയാമ്മ പി.സി, ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ചെമ്മലമറ്റം
മികച്ച സ്കൂൾ അവാർഡ്
ഹയർ സെക്കൻഡറി വിഭാഗം - സെൻ്റ്. ആൻ്റണിസ് എച്ച്.എസ്.എസ് പ്ലാശനാൽ
ഹൈസ്കൂൾ വിഭാഗം-സെൻ്റ്. മേരീസ് ജി.എച്ച്.എസ് കുറവിലങ്ങാട്
യുപി വിഭാഗം-ലിറ്റിൽ ഫ്ലവർ എച്ച്.എസ് ചെമ്മലമറ്റം
E. അധിക നൈപുണ്യ വികസനം (എക്സ്ട്രാ സ്കിൽ ഡെവലപ്മെൻറ്)
എൽ.പി വിഭാഗം
1. സെൻ്റ് ആഗ്നസ് എൽ.പി.എസ് മുട്ടുചിറ
2. സെൻ്റ് മേരീസ് എൽ.പി.എസ് തീക്കോയി
3. പ്രത്യേക സമ്മാനം: സെൻ്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് പതാഴ
മികച്ച അധ്യാപക കോ-ഓർഡിനേറ്റർ - ശ്രീമതി. സോഞ്ജ എലിസബത്ത് ബേബി, സെൻ്റ് ആഗ്നസ് എൽ.പി.എസ് മുട്ടുചിറ
യു.പി വിഭാഗം
1. സെൻ്റ് ജോസഫ്സ് യു.പി.എസ് വെള്ളിലാപ്പള്ളി
2. സെൻ്റ് ജോർജ് യു.പി.എസ് മൂലമറ്റം
മികച്ച അധ്യാപക കോ-ഓർഡിനേറ്റർ-ഷാൻ്റി അൽഫോൺസ്, സെൻ്റ് ജോസഫ്സ് യു.പി.എസ് വെള്ളിലാപ്പള്ളി
ഹൈസ്കൂൾ വിഭാഗം
1. സെൻ്റ് ആഗ്നസ് എച്ച്.എസ് മുട്ടുചിറ
2. സെൻ്റ് പീറ്റേഴ്സ് എച്ച്.എസ്.എസ് ഇലഞ്ഞി
മികച്ച അധ്യാപക കോ-ഓർഡിനേറ്റർ ഡോ.റോബിൻ മാത്യു, സെൻ്റ് ആഗ്നസ് എച്ച്.എസ് മുട്ടുചിറ
ഹയർസെക്കൻഡറി വിഭാഗം
1. സെൻ്റ് അഗസ്റ്റിൻസ് എച്ച്.എസ്.എസ് രാമപുരം
2. സെൻ്റ് തോമസ് എച്ച്.എസ്.എസ് പാലാ
മികച്ച അധ്യാപക കോ-ഓർഡിനേറ്റർ- ജിജിമോൾ ജെയിംസ്, സെൻ്റ് അഗസ്റ്റിൻസ് എച്ച്.എസ്.എസ് രാമപുരം
F. മികവാർന്ന അക്കാദമിക പ്രവർത്തനങ്ങൾ കാഴ്‌ചവച്ച് സംസ്‌ഥാനതലത്തിൽ ഗ്രേഡോഡുകൂടി ഒന്നാം സ്ഥാനം നേടിയ അധ്യാപകർക്കും സ്‌കൂളുകൾക്കുമുള്ള അവാർഡ്.
1. ഗണിതശാസ്ത്ര മേള (യുപി വിഭാഗം): എ ഗ്രേഡോടു കൂടി ഒന്നാം സ്ഥാനം നേടിയ ജോസഫ് കെ.വി, അൽഫോൻസ എച്ച്.എസ് വകക്കാട്
2. സംസ്ഥാന ശാസ്ത്രമേളയിൽ ഓവർ ഓൾ നേടിയ സെൻ്റ് തോമസ് എച്ച്.എസ് മരങ്ങാട്ടുപിള്ളി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.