സിഡ്നി: സ്വർണത്തോക്കുമായി വിമാനത്താവളത്തില്‍ അറസ്റ്റിലായ 31 കാരിക്ക് ഒരു വർഷത്തെ തടവ് ശിക്ഷ വിധിച്ച് കോടതി.
കഴിഞ്ഞ വർഷം ഏപ്രില്‍ മാസത്തില്‍ ഓസ്ട്രേലിയയിലേക്ക് എത്തിയ അമേരിക്കൻ പൌരയുടെ ലഗേജില്‍ നിന്നാണ് രണ്ട് ലക്ഷത്തിലേറെ വരുന്ന സ്വർണം പൊതിഞ്ഞ തോക്കും തിരകളും കണ്ടെത്തിയത്. സ്വയ രക്ഷയ്ക്കായി കരുതിയതെന്നും വിമാനത്താവള അധികൃതരോട് വിശദമാക്കാൻ മറന്നു പോയതെന്നുമാണ് തോക്ക് കണ്ടെത്തിയപ്പോള്‍ യുവതി പ്രതികരിച്ചിരുന്നത്.ലിലിയാന ഗുഡ്സണ്‍ എന്ന യുവതിക്കാണ് സിഡ്നിയിലെ ഡൌണിംഗ് സെൻട്രല്‍ ലോക്കല്‍ കോടതി 12 മാസത്തെ തടവ് ശിക്ഷ വിധിച്ചത്. ഇതില്‍ ആദ്യ 4 മാസത്തെ തടവ് ശിക്ഷ ജയിലില്‍ തന്നെ കഴിയണമെന്നും കോടതി വിശദമാക്കിയിട്ടുണ്ട്.
ശരീരമാസകലം തുളച്ച് അണിഞ്ഞിരുന്ന നിരവധി ആഭരണങ്ങള്‍ നീക്കിയ ശേഷമാണ് ഇവരെ കോടതിയില്‍ നിന്ന് ജയിലിലേക്ക് അയച്ചത്. 24 കാരറ്റ് സ്വർണത്തില്‍ പൊതിഞ്ഞ തോക്ക് ശരിയായ രീതിയില്‍ പ്രവർത്തിക്കുന്ന ഒന്നായിരുന്നു.
ഓസ്ട്രേലിയയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠനാവശ്യത്തിനാണ് യുവതി എത്തിയത്. തോക്ക് ലഗേജിലുള്ള വിവരം മറന്ന് പോയെന്ന യുവതിയുടെ വാദം പൊളിയാൻ 31കാരിയുടെ ഫോണ്‍ പരിശോധന കാരണമായിരുന്നു.
വെടിക്കോപ്പ് കൊണ്ടുവരുന്നതിലെ നിയന്ത്രണങ്ങളേക്കുറിച്ച് യുവതി നിരവധി തവണ ഇന്റർനെറ്റില്‍ പരതിയിരുന്ന വിവരംഫോണ്‍ പരിശോധനയിൽ തെളിഞ്ഞു കസ്റ്റംസ് പരിശോധനയിലാണ് യുവതിയുടെ ബാഗില്‍ സ്വർണ തോക്ക് കണ്ടെത്തിയത്.
സമാനമായ കുറ്റകൃത്യങ്ങളില്‍ ഏർപ്പെടുന്നവർക്ക് മുന്നറിയിപ്പ് നല്‍കുന്നതാണ് യുവതിയുടെ ശിക്ഷയെന്നാണ് കോടതി വിലയിരുത്തുന്നത്. പുതിയ സ്ഥലത്ത് തനിക്ക് സ്വയ രക്ഷ ലക്ഷ്യമിട്ടാണ് തോക്ക് കരുതിയതെന്നായിരുന്നു കേസിന്റെ അവസാനം വരേയും 31കാരി വാദിച്ചത്.
അടുത്തകാലത്തായി മാനസികാരോഗ്യ സംബന്ധിയായ മരുന്നുകളും കഞ്ചാവും എംഡിഎംഎയും അടക്കമുള്ള ലഹരിമരുന്നുകള്‍ കഴിച്ചിരുന്നതായാണ് ഇവരുടെ വൈദ്യ പരിശോധനയില്‍ വ്യക്തമായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.