പാലാ: നാഷണൽ സ്കൂൾ ഗെയിംസിലേക്ക് യോഗ്യത നേടിയ പാലാ സെൻ്റ് തോമസ് ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികളായ കാർത്തി മജു, അർജുൻ എം പട്ടേരി എന്നിവർക്ക് സ്വീകരണം നൽകി.
കാർത്തി മജു സംസ്ഥാന സ്കൂൾ ക്രിക്കറ്റ് മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും പട്നയിൽ വച്ച് നടക്കുന്ന ദേശീയ സ്കൂൾ ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.അർജുൻ എം പട്ടേരി സംസ്ഥാന നീന്തൽ മത്സരത്തിൽ (50 മീറ്റർ ബട്ടർഫ്ലൈ ) വിജയം നേടി രാജ്ഘോട്ടിൽ നടന്ന ദേശീയ അക്വാട്ടിക് ( നീന്തൽ) മത്സരത്തിൽ പങ്കെടുത്തു.
പി ടി എ പ്രസിഡൻ്റ് വി എം തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വാർഡ് കൗൺസിലർ ശ്രീമതി ബിജി ജോജോ ഉദ്ഘാടനം ചെയ്യുകയും വിജയികൾക്ക് ഉപഹാരങ്ങൾ സമ്മാനിക്കുകയും ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ഫാ.റെജിമോൻ സ്കറിയ, കായിക അധ്യാപകൻ ഡോ. ബോബൻ ഫ്രാൻസിസ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.