ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ട് അറ്റകുറ്റപ്പണിയെ ചൊല്ലിയുള്ള തർക്കത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ.
വൈക്കം സത്യഗ്രഹ ശതാബ്ദി സമാപനത്തിനായി വ്യാഴാഴ്ച കോട്ടയത്ത് എത്തുമ്പോള്‍ പിണറായി വിജയനുമായി സംസാരിക്കുമെന്നും സ്റ്റാലിൻ വ്യക്തമാക്കിയത്.തമിഴ്നാട് നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ചോദ്യത്തിനാണ് സ്റ്റാലിന്റെ വിശദീകരണം. മുല്ലപ്പെരിയാർ അറ്റുകുറ്റപ്പണികള്‍ക്കെന്ന പേരില്‍ അനുമതിയില്ലാതെ തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് കൊണ്ടുവന്ന സാധനങ്ങള്‍ കഴിഞ്ഞ ആഴ്ച വള്ളക്കടവ് ചെക്ക് പോസ്റ്റില്‍ കേരളാ വനംവകുപ്പ് തടഞ്ഞിരുന്നു. ഇതില്‍ തമിഴ്നാട് സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷമായ എഐഎഡിഎംകെ രംഗത്തെത്തിയത്തോടെയാണ് സ്റ്റാലിന്റെ പ്രതികരണം.
വ്യവസായി ഗൗതം അദാനിയെ കണ്ടിട്ടില്ലെന്നും എം കെ സ്റ്റാലിൻ തമിഴ്നാട് നിയമസഭയില്‍ വിശദീകരിച്ചു. അദാനിയുമായി ചെന്നൈയിലെ വസതിയില്‍ ജൂലയില്‍ കൂടിക്കാഴ്ച നടത്തിയെന്ന പ്രചാരണം തെറ്റാണെന്നും സ്റ്റാലിൻ നിയമസഭയില്‍ പറഞ്ഞു.
മാസങ്ങളായി തമിഴ്നാട്ടില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങളില്‍ സ്റ്റാലിൻ പ്രതികരിക്കുന്നത് ഇത് ആദ്യമായിട്ടാണ്. അദാനി വിഷയത്തില്‍ ജെപിസി അന്വേഷണം വേണമെന്നതാണ് ഡിഎംകെ നിലപാടെന്നും സ്റ്റാലിൻ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.