പ്രസവശേഷം റൂമിലേക്ക് മാറ്റാന്‍ ശ്രമിക്കുമ്പോള്‍ ലിഫ്റ്റ്‌ തകര്‍ന്ന് യുവതിക്ക് ദാരുണാന്ത്യം; ആശുപത്രി തല്ലിത്തകര്‍ത്ത് ബന്ധുക്കള്‍

യുപി: മീററ്റിലെ ക്യാപിറ്റല്‍ ആശുപത്രിയില്‍ ലിഫ്റ്റ്‌ തകര്‍ന്നു യുവതി മരിച്ചു. പ്രസവശേഷം റൂമിലേക്ക് മാറ്റാനാണ് ലിഫ്റ്റില്‍ കയറ്റിയത്.

കേബിള്‍ തകര്‍ന്നതിനെ തുടര്‍ന്ന് ലിഫ്റ്റ്‌ താഴേക്ക് പതിക്കുകയായിരുന്നു. കരിഷ്മയ്ക്ക് തലയ്ക്കും കഴുത്തിനും ഗുരുതര പരുക്കേറ്റിരുന്നു. മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിട്ടും യുവതിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. നവജാത ശിശുവും യുവതിക്ക് ഒപ്പമുണ്ടായിരുന്നവരും ചികിത്സയില്‍ തുടരുകയാണ്.

അപകടത്തില്‍ യുവതിക്കും ആശുപത്രി ജീവനക്കാര്‍ക്കും പരുക്ക് പറ്റിയിരുന്നു. ലിഫ്റ്റ്‌ തകര്‍ന്ന് പരുക്കേറ്റിട്ടും യുവതിക്ക് ചികിത്സ ലഭ്യമാക്കിയില്ലെന്ന് ആരോപിച്ച്‌ ബന്ധുക്കള്‍ ആശുപത്രി തല്ലിത്തകര്‍ത്തു.

 അപകടം നടന്ന് മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞാണ് ലിഫ്റ്റില്‍ ഉള്ളവരെ പുറത്ത് എടുക്കാന്‍ കഴിഞ്ഞത്.

ആശുപത്രി ജീവനക്കാര്‍ സംഭവം നടന്ന ശേഷം ഓടിപ്പോയെന്നും അതാണ്‌ ഇവരെ രക്ഷിക്കാന്‍ സമയം എടുത്തതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. സംഭവത്തില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !