അഡ്വ മുഹമ്മദ് സാലിഹ് ലക്ഷദ്വീപ് ബിജെപി യുവമോർച്ച അധ്യക്ഷൻ

കവറത്തി: ലക്ഷദ്വീപ് ബിജെപി യുവമോർച്ച അധ്യക്ഷനായി അഡ്വ മുഹമ്മദ് സാലിഹിനെ നിയമിച്ചു.

മുൻ അധ്യക്ഷൻ മഹദാ ഹുസൈൻ പാർട്ടി വിടുകയും എൻസിപി ശരത് പവാർ വിഭാഗത്തിൽ ചേരുകയും ചൈതതിനെ തുടർന്ന് ഇന്നലെ ലക്ഷദ്വീപ് ബിജെപി അധ്യക്ഷൻ കെ എൻ കാസ്മികോയ ഇറക്കിയ പ്രത്യേക ഓർഡറിലാണ് ഹൈക്കോടതി അഭിഭാഷകനും കേരള അഭിഭാഷക കൗൺസിൽ അംഗവുമായ അഡ്വ മുഹമ്മദ് സാലിഹിനെ ലക്ഷദ്വീപ് യുവമോർച്ച സംസ്ഥാന അധ്യക്ഷനായി നിയമിച്ചത്.

നല്ലൊരു സംഘാടകൻ കൂടിയായ ശ്രീ മുഹമ്മദ് സാലിഹ് അമിനി ദ്വീപ് സ്വദേശിയാണ്. ലക്ഷദ്വീപ് സ്റ്റുഡന്റ്സ് അസോസിയേഷൻ മുൻ നിര പ്രവർത്തകനായിരുന്ന മുഹമ്മദ് സാലിഹിനെ യുവമോർച്ച അധ്യക്ഷനായി നിയമിച്ചത് ലക്ഷദ്വീപ് ബിജെപിക്ക് കരുത്തു പകരുമെന്നാണ് പൊതുവെയുള്ള  വിലയിരുത്തൽ. അമിനി ദ്വീപിലെ ഒരു സാധാരണ കുടുംബാംഗമായ മുഹമ്മദ് സാലിഹ് കർണാടക സംസ്ഥാനത്തിൽ നിന്നാണ് നിയമ ബിരുദം നേടിയത്.

ലക്ഷദ്വീപിലെ പൊതു രംഗത്ത് ഇദ്ദേഹം ഏറെ അറിയപ്പെടുന്ന വ്യക്തിയാണ്. ശ്രീ മുഹമ്മദ് സാലിഹിനെ യുവമോർച്ച അധ്യക്ഷനായി നിയമിക്കാനുള്ള പാർട്ടി അധ്യക്ഷൻറ തീരുമാനത്തെ പാർട്ടി കോർകമ്മിറ്റി അംഗങ്ങൾ എതിരില്ലാതെ അംഗീകാരിക്കുകയായിരുന്നു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !