ശബരിമല: ദർശനത്തിന് എത്തിയ ദിവ്യാംഗന് ഡോളി നിഷേധിച്ച് പൊലീസ്. തിരുവനന്തപുരം പാലോട് സ്വദേശി സജീവനാണ് കടുത്ത ദുരിതം നേരിട്ടത്.
പമ്പയില്‍ വാഹനം ഇറങ്ങിയ സ്ഥലത്തേക്ക് ഡോളി കടത്തിവിടാൻ പൊലീസ് വിസമ്മതിക്കുകയായിരുന്നു. ഒടുവില്‍ റോഡില്‍ കിടക്കുമെന്ന് പറഞ്ഞപ്പോളാണ് ഡോളി പോലീസ് വിട്ടതെന്ന് സജീവ് പറഞ്ഞു." പതിനൊന്ന് വർഷത്തിനിടെ ആദ്യമായാണ് ഇത്തരം ഒരു അനുഭവം. മണിക്കൂറുകളോളം പമ്പയില്‍ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നു. 95 ശതമാനം ഭിന്നശേഷിക്കാരനാണ് ഞാൻ. സാധാരണ പമ്പയില്‍ വാഹനം ഇറങ്ങുന്നിടത്ത് തന്നെ ഡോളി വരാറുണ്ട്. ഡോളി സൗകര്യം വേണമെന്ന് നിരവധി തവണ പൊലീസുകാരോട് പറഞ്ഞെങ്കിലും ആരും കേട്ടഭാവം പോലും നടിച്ചില്ല.
ഡോളി ബുക്ക് ചെയ്ത് തരാമെന്ന് പറഞ്ഞ ഒരു സാറിനെ പിന്നെ കണ്ടതേയില്ല. ദേവസ്വം അധികൃതരെ അറിയിച്ചപ്പോഴും നടപടി ഉണ്ടായില്ല. ഒടുവില്‍ തോർത്ത് വിരിച്ച് റോഡില്‍ കിടക്കുമെന്ന് പറഞ്ഞാപ്പോഴാണ് ഡോളി പമ്പയിലേക്ക് കടത്തിവിടാൻ പൊലീസ് തയ്യാറായതെന്ന് സജീവൻ കൂട്ടിച്ചേർത്തു.
ഞാനും അനിയനും കൊച്ചും വാഹനം വാടകയ്‌ക്ക് വിളിച്ചാണ് ഇവിടെ വന്നത്. പമ്പ വരെ ഡോളി വന്നെങ്കില്‍ മാത്രമേ എനിക്ക് അയ്യപ്പനെ കാണാൻ പറ്റൂ. അയ്യപ്പനെ കാണാൻ വന്ന ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് സർക്കാരിന്റ പുതിയ വ്യവസ്ഥകളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി
എല്ലാവർഷവും വാഹനം ഇറങ്ങുന്ന സ്ഥലത്ത് തന്നെ സജീവന് ഡോളി സൗകര്യം ലഭിക്കാറുണ്ട്. കസേരയില്‍ ഇരിക്കാൻ പോലും സഹായം ആവശ്യമുള്ള ആളോടാണ് പൊലീസിന്റെ ക്രൂരത.
ഒടുവില്‍ സേവാഭാരതിയുടെ പ്രവർത്തകർ മുൻകയ്യെടുത്താണ് അദ്ദേഹത്തെ പതിനെട്ടാം പടിയുടെ അരികില്‍ എത്തിച്ചത്.'
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.