കോഴിക്കോട്: ഗെയിം കളിക്കുന്നതിന് മൊബൈല്‍ ഫോണ്‍ നല്‍കാത്തതിന് പതിനാലു വയസുകാരന് അമ്മയെ കുത്തി പരിക്കേല്‍പ്പിച്ചു.
തിക്കോടി കാരേക്കാട് ആണ് സംഭവം. മൊബൈല്‍ ഗെയിമിന് അടിമയാണ് മകനെന്നാണ് ലഭിക്കുന്ന വിവരംപതിനാലുകാരന് പഠനം അവസാനിപ്പിച്ചിരുന്നു. ഫോണില്‍ നെറ്റ് തീര്‍ന്നതിനെ തുടര്‍ന്ന് റീചാര്‍ജ് ചെയ്തു തരാന്‍ അമ്മയോട് ആവശ്യപ്പെട്ടിരുന്നു. അല്ലെങ്കില്‍ അമ്മയുടെ ഫോണ്‍ തരണമെന്നും നിര്‍ബന്ധം പിടിച്ചു.
ഇതിനു തയാറാകാത്തതിനെ തുടര്‍ന്നാണ് ഉറങ്ങിക്കിടന്ന അമ്മയെ കത്തികൊണ്ട് കുത്തിയത്. പരുക്കേറ്റ അമ്മയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.