അടുത്ത കാലത്തായി കടന്നല്‍ കുത്തേറ്റ് ആളുകള്‍ മരിച്ച വാർത്തകള്‍ നമ്മള്‍ കണ്ടിരുന്നു. കടന്നല്‍ കുത്തേറ്റാല്‍ പെട്ടെന്ന് മരിക്കുമോ എന്നുള്ളത് പലർക്കും ഉള്ള സംശയമാണ്.
അലർജി മൂലമുള്ള റിയാക്‌ഷനാണു കടന്നലിന്റെ കുത്തേറ്റാല്‍ മരണകാരണമാകുന്നത്. കടന്നലുകള്‍ കുത്തിയാല്‍ ഒരു വിഷമാണു ശരീരത്തിലെത്തുന്നത്. വിഷവസ്തു എത്തുമ്പോള്‍ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധമുണ്ടാകും.ഇതുവഴി ശ്വാസതടസം, ശബ്ദം നഷ്ടപ്പെടല്‍, നെഞ്ചില്‍ നീർക്കെട്ട്, ഛർദി എന്നിവ ഉണ്ടായി മരണം സംഭവിക്കാം. ശ്വാസകോശം, ഹൃദയം തുടങ്ങിയ ആന്തരികാവയവങ്ങളെ ബാധിച്ച് അവയുടെ പ്രവർത്തനം തകരാറിലാക്കാനും കഴിയും.
ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാത്തവർക്ക് ഒന്നോ രണ്ടോ കുത്തു കിട്ടിയാലും അതു ഗുരുതരമാകാറില്ല. എന്നാല്‍ മറ്റ് ആരോഗ്യപ്രശ്നങ്ങളും അലർജിയും ഉള്ളവർക്കു കടന്നലിന്റെ കുത്തേറ്റാല്‍ മരണകാരണമായേക്കാം. കൂടുതല്‍ അളവില്‍ കുത്തേല്‍ക്കുന്നതും സ്ഥിതി ഗുരുതരമാക്കും.
കടന്നലിന്റെ കുത്തേറ്റാല്‍ ഉടൻ കുത്തേറ്റ ഭാഗം വെള്ളം ഉപയോഗിച്ചു നന്നായി കഴുകണം. ശേഷം, കുത്തേറ്റ ഭാഗത്ത് ഐസ് വയ്ക്കണം. എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കണം.
ചിലരില്‍ കടന്നലിന്റെ കുത്തേറ്റു 12 മണിക്കൂർ കഴിഞ്ഞ ശേഷമാകും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. കടന്നലിന്റെ കുത്തേല്‍ക്കുന്ന സ്ഥലത്ത് ചിലർ മഞ്ഞള്‍, ടൂത്ത് പേസ്റ്റ്, തേൻ എന്നിവ പുരട്ടുന്നതായി കണ്ടിട്ടുണ്ട്. എന്നാല്‍ ഇതിനു ശാസ്ത്രീയ അടിത്തറയില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.