ശബരിമല: സന്നിധാനത്ത് പത്ത് വര്‍ഷമായി സുനി സ്വാമി മുറി കൈവശംവെച്ചത് നിയമപരമായി അനുവദിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
അനുവദനീയമായ രീതിയിലല്ലാതെ മുറി ഉപയോഗിക്കാന്‍ പാടില്ല. ശ്രീകോവിലിന് മുന്നില്‍ ദര്‍ശനത്തിന് പ്രത്യേക പരിഗണന നല്‍കുന്നത് അവസാനിപ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ഉത്തരവ്.നേരത്തേ ശബരിമലയുമായി ബന്ധപ്പെട്ട സുനി സ്വാമിയുടെ ഇടപെടലുകള്‍ വിവാദമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. സുനി സ്വാമിയുടെ ദര്‍ശനം വെര്‍ച്ച്വല്‍ ക്യൂ മുഖേനയാകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
ദേവസ്വവും പൊലീസും ഇക്കാര്യം ഉറപ്പുവരുത്തണം. ഒരു ഭക്തനും പ്രത്യേക പരിഗണന നല്‍കേണ്ടതില്ല. മറ്റ് ഭക്തര്‍ക്ക് ലഭിക്കാത്ത സൗകര്യങ്ങള്‍ സുനി സ്വാമിക്ക് ശബരിമലയില്‍ ലഭിക്കാന്‍ പാടില്ല. ഡോണര്‍ കരാറിലെ അനുവദനീയമായ ദിവസത്തില്‍ കൂടുതല്‍ താമസം പാടില്ലെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
ശബരിമലയില്‍ എല്ലാ ദിവസങ്ങളിലും നടക്കുന്ന പൂജകളില്‍ സുനില്‍ സ്വാമി പങ്കെടുക്കുന്നുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. പൂജ നടക്കുന്ന സമയങ്ങളിലെല്ലാം സുനി സ്വാമി ശ്രീകോവിലിന് മുന്നിലുണ്ട്. നട തുറക്കുന്ന ദിവസങ്ങളിലെല്ലാം സന്നിധാനത്തെ മുറിയില്‍ സുനില്‍ സ്വാമി സ്ഥിരമായി താമസിക്കുന്നു. ഈ സൗകര്യം മറ്റ് ഭക്തര്‍ക്ക് ലഭിക്കുന്നില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ശബരിമലയിലെ ഡോണര്‍ ഹൗസായ സഹ്യാദ്രി പില്‍ഗ്രിം സെന്ററിലെ 401-ാം നമ്ബര്‍ മുറി പത്ത് വര്‍ഷമായി സുനി സ്വാമിയാണ് ഉപയോഗിക്കുന്നത്.
ഡോണര്‍ മുറികളില്‍ ഒരു സീസണില്‍ അഞ്ച് ദിവസം സൗജന്യമായും പത്ത് ദിവസം വാടക നല്‍കിയും താമസിക്കാം. എന്നാല്‍ വര്‍ഷങ്ങളോളം കൈവശംവെയ്ക്കാന്‍ ഡോണര്‍ കരാറില്‍ വ്യവസ്ഥയില്ല
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.