തൃശൂര്‍: കേരളത്തില്‍ ഏറ്റവും കൂടുതല്‍ മുതലകളേയും ചീങ്കണ്ണികളേയും കാണപ്പെടുന്നത് തൃശൂരിലെ ചാലക്കുടി പുഴയിലാണ്.
പ്രദേശത്ത് ഇവയുടെ സാന്നിദ്ധ്യം വര്‍ദ്ധിക്കുകയാണ്. അതിരപ്പള്ളി വെള്ളച്ചാട്ടത്തിന് താഴെ മുതല്‍ വെറ്റിലപ്പാറ വരെയുള്ള പ്രദേശങ്ങളിലെ കയങ്ങളിലാണ് ഇവയെ കൂടുതലായും കാണപ്പെടുന്നത്.പ്രളയത്തില്‍ ഒഴുകിയെത്തിയ പിന്നീട് മുട്ടയിട്ട് പെരുകുകയായിരുന്നുവെന്നാണ് നിഗമനം. ചാലക്കുടി പുഴയിലെ മത്സ്യസമ്പത്തിന്റെ സാന്നിദ്ധ്യമാണ് മുതലകളും ചീങ്കണ്ണികളും പെരുകുന്നതിന് അനുകൂല ഘടകം.
ചതുപ്പന്‍ മുതലകള്‍ എന്ന് പ്രാദേശികമായി വിളിക്കുന്നവയെയാണ് കൂടുതലായും മേഖലയില്‍ കാണുന്നത്. പുഴയുടെ ആഴങ്ങളില്‍ കഴിയുന്ന മുതലകള്‍ ഉച്ച സമയങ്ങളില്‍ വെയില് കൊള്ളാനായി കരയിലേക്ക് എത്താറുണ്ട്.
ആളനക്കമില്ലാത്ത പ്രദേശങ്ങളിലെ കരഭാഗങ്ങളില്‍ ഇവ മുട്ടയിടുകയും ചെയ്യുന്നു. കരയില്‍ മറ്റ് ജീവികള്‍ ഇവയുടെ മുട്ടകള്‍ തിന്നുന്നതിനാല്‍ വംശവര്‍ദ്ധന ഭീഷണി ഇല്ലെന്നാണ് അധികൃതര്‍ പറയുന്നത്.
പുഴയില്‍ വളരെയധികമാണ് ഇവയുടെ സാന്നിദ്ധ്യമെങ്കിലും ഇതുവരേയും ആരേയും കാര്യമായി ഉപദ്രവിച്ച സംഭവങ്ങളില്ല. എന്നിരുന്നാലും പ്രദേശവാസികളും പുഴയില്‍ ഇറങ്ങുന്നവരും ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. അതിരപ്പള്ളിയിലെത്തുന്ന വിനോദസഞ്ചാരികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.
മുമ്പ് വളരെ അപൂര്‍വമായി മാത്രമാണ് ഇവയെ കണ്ടിരുന്നതെന്നും എന്നാല്‍ ഇപ്പോള്‍ വളരെ കൂടുതലായി ഇവയുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. വളര്‍ത്തുമൃഗങ്ങള്‍ക്കും, പുഴയിലെ മത്സ്യ സമ്പത്തിനും വലിയ ഭീക്ഷണി ആണ് ഇവയെന്ന ഭയവും നാട്ടുകാര്‍ക്കുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.