ന്യൂഡല്‍ഹി: മീഥെയ്നും കാര്‍ബണ്‍ ഡൈ ഓക്സൈഡും ജൈവ ഇന്ധനങ്ങളാക്കി മാറ്റാന്‍ ജൈവീക രീതി വികസിപ്പിച്ചെടുത്ത് ഗുവാഹതിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (ഐഐടി) ഗവേഷകര്‍.
മെഥനോട്രോഫിക് ബാക്ടീരിയ ഉപയോഗപ്പെടുത്തിയാണ് ശുദ്ധമായ ജൈവ ഇന്ധനങ്ങളുണ്ടാക്കുന്നത്. പുതിയ രീതി ഊര്‍ജ്ജ പ്രതിസന്ധിക്കും കാലാവസ്ഥാ വ്യതിയാനങ്ങളെ ലഘൂകരിക്കുന്നതിനുമുള്ള സുപ്രധാന ചുവടുവെപ്പാകുമെന്നും ഗവേഷകര്‍ പറഞ്ഞു.ഗവേഷണം എല്‍സെവിയറിന്റെ പ്രമുഖ ജേണലായ ഫ്യുവലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുതിയ കണ്ടുപിടിത്തം ഹരിതഗൃഹ വാതകങ്ങളുടെ പാരിസ്ഥിതിക ആഘാതം, ഫോസില്‍ ഇന്ധന ശേഖരത്തിന്റെ ശോഷണം എന്നിവയ്ക്കു പരിഹാരമായി പരിഗണിക്കാനാവുന്നതാണെന്ന് വിദഗ്ധര്‍ പറയുന്നു.
ഹരിതഗൃഹ വാതകമായ മീഥെയ്ന്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിനേക്കാള്‍ 27 മുതല്‍ 30 മടങ്ങ് വരെ വീര്യമുള്ളതാണെന്നും ആഗോളതാപനത്തില്‍ പ്രധാന കാരണമാണെന്നും ഗുവാഹതി ഐഐടി ബയോസയന്‍സസ് ആന്‍ഡ് ബയോ എഞ്ചിനീയറിങ് വിഭാഗം പ്രൊഫസര്‍ ദേബാശിഷ് ദാസ് വിശദീകരിച്ചു.
'മീഥെയ്ന്‍, കാര്‍ബണ്‍ ഡൈ ഓക്സൈഡ് എന്നിവ ദ്രവ ഇന്ധനങ്ങളാക്കി മാറ്റുന്നത് ഉദ്വമനം കുറയ്ക്കും. പുനരുല്‍പ്പാദിപ്പിക്കാവുന്ന ഊര്‍ജ്ജം നല്‍കാനും കഴിയും, നിലവിലുള്ള രാസ രീതികള്‍ ചെലവേറിയതും വിഷലിപ്തമായ ഉപോല്‍പ്പന്നങ്ങള്‍ ഉല്പ്പാദിപ്പിക്കുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു.
പുതിയ രീതി അവലംബിക്കുന്നത് കാര്‍ബണ്‍ മോണോക്സൈഡ്, ഹൈഡ്രോകാര്‍ബണുകള്‍, ഹൈഡ്രജന്‍ സള്‍ഫൈഡ്, പുകയുടെ പുറന്തള്ളല്‍ എന്നിവയില്‍ 87 ശതമാനം വരെ കുറവുണ്ടാക്കുമെന്നും ഗവേഷകര്‍ അവകാശപ്പെടുന്നു.
ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഹരിതഗൃഹ വാതക ഉദ്വമനം കുറയ്ക്കാനുമുള്ള നീക്കങ്ങളില്‍ പുതിയ കണ്ടുപിടിത്തം ഭാവിയിലേക്കുള്ള സുപ്രധാന മുന്നേറ്റമാണെന്നും ഗവേഷകര്‍ അവകാശപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.