സാഹചര്യത്തിന് അനുസരിച്ച് നിറം മാറുന്ന ഓന്തുകളെക്കുറിച്ച് നമുക്ക് എല്ലാവർക്കും അറിയാം. പലപ്പോഴും അവസരത്തിനൊപ്പ് സ്വഭാവം മാറുന്ന മനുഷ്യരെ നാം ഓന്തുമായി താരതമ്യം ചെയ്യാറുമുണ്ട്.
എന്നാല്‍ സന്ദർഭത്തിന് അനുസരിച്ച് ലിംഗം തന്നെ മാറാൻ കഴിവുള്ള ജീവികള്‍ നമ്മുടെ ചുറ്റുപാടും ഉണ്ട്. ഇത് കേള്‍ക്കുമ്പോള്‍ നമുക്ക് അതിശയം തോന്നിയേക്കാം. എന്നാല്‍ ഇത് സത്യമാണ്.ജീവിത കാലയളവില്‍ ലിംഗം മാറാൻ കഴിവുന്ന ഒന്നാമത്തെ ജീവിയാണ് ചിപ്പി. എല്ലാ ചിപ്പികളും ജനിക്കുമ്പോള്‍ ആണ് ആയിരിക്കും. എന്നാല്‍ പ്രായപൂർത്തിയായി പ്രജനനത്തിന് പാകമാകുമ്പോള്‍ ഇവ പെണ്ണായി മാറും. ഇത്തരത്തില്‍ ആണായി ജനിച്ച് പെണ്ണായി ലിംഗം മാറുന്ന മറ്റൊരു ജീവിയാണ് ക്ലൗണ്‍ഫിഷ്. ഓറഞ്ചും, വെള്ളയും, കറുപ്പും കലർന്ന നിറമാണ് ഇവയ്ക്ക്.
കൂട്ടമായിട്ടാണ് ഇവയുടെ സഹവാസം. ഈ കൂട്ടത്തില്‍ ഏറ്റവും വലിയ മത്സ്യമാണ് പെണ്ണായി മാറുക. ഇത് മരിച്ചാല്‍ അടുത്ത ഏറ്റവും വലിയ മത്സ്യം പെണ്ണായി മാറും. ഇണ ചേരുന്നതിനും പ്രജനനം നടത്തുന്നതിനും വേണ്ടിയാണ് ഈ രീതി.ജനിക്കുമ്പോള്‍ പെണ്ണായും മരിക്കുമ്പോള്‍ ആണ് ആയും മാറുന്ന മറ്റൊരു ജീവിയാണ് ബ്ലൂഹെഡ് വ്രാസ്സെ. കൂട്ടമായിട്ടാണ് ഇവയുടെയും വാസം. ആണ്‍മത്സ്യം മരിച്ചാല്‍ കൂട്ടത്തിലെ ഏറ്റവും വലിയ പെണ്‍മത്സ്യം ആണായി മാറും. ജനിക്കുമ്പോള്‍ ആണ് ആയി ജനിക്കുകയും പിന്നീട് പെണ്ണാകുകയും ചെയ്യുന്ന മറ്റോരു വിഭാഗം ജീവി വർഗ്ഗമാണ് ചെമ്മീൻ. സമൂഹമായി ജീവിക്കുന്ന ഗ്രൂപ്പർ ഫിഷുകളും ഇത്തരത്തില്‍ ലിംഗം മാറുന്നവയാണ്. സാഹചര്യത്തിന് അനുസരിച്ച് ആണായും പെണ്ണായും ഇവ മാറുന്നു.
ഉഭയലിംഗ ജീവിയായി ജനിക്കുന്ന ജീവികളാണ് ഫ്ളാറ്റ് വോം. ജീവിത കാലയളവില്‍ ഇവ പരസ്പരം തന്നെ സംഘർഷം ഉണ്ടാകാറുണ്ട്. ഇതിന് ശേഷമാണ് ഇവയുടെ ലിംഗം വ്യക്തമാകുക. സീ സ്ലഗ്, ഫ്രോഗ് ഫിഷ് എന്നിവയും ലിംഗം മാറുന്നവയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.