ജയ്‌പൂർ: നിർബന്ധിത മത പരിവർത്തനം തടയാനുള്ള ബില്‍ കൊണ്ടുവരാൻ രാജസ്ഥാൻ സർക്കാർ.
മുഖ്യമന്ത്രി ഭജൻലാല്‍ ശർമ്മയുടെ അധ്യക്ഷതയില്‍ ചേർന്ന മന്ത്രിസഭാ യോഗമാണ് ബില്‍ അവതരിപ്പിക്കാൻ അംഗീകാരം നല്‍കിയത് . വരുന്ന നിയമസഭ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്ന് നിയമമന്ത്രി ജോഗറാം പട്ടേല്‍ അറിയിച്ചു.കബളിപ്പിച്ച് വ്യാജ മതപരിവർത്തനം നടത്തുന്നവർക്കെതിരെ കർശന നടപടിക്ക് ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് നിർബന്ധിത മതപരിവർത്തനം തടയാൻ പ്രത്യേക നിയമമില്ലെന്നും മന്ത്രി പറഞ്ഞു. ഇത് മുതലെടുത്താണ് ക്രിമിനല്‍ സംഘം ഇത്തരം സംഭവങ്ങള്‍ നടത്തുന്നതെന്നും നിയമമന്ത്രി ജോഗറാം പട്ടേല്‍ പറഞ്ഞു.
നിർദ്ദിഷ്ട ബില്‍ നിയമമായതിന് ശേഷം, ഒരു സ്ഥാപനത്തിനോ വ്യക്തിക്കോ ആരെയും നിർബന്ധിച്ച് മതപരിവർത്തനം നടത്താൻ കഴിയില്ല. അങ്ങനെ ചെയ്യുന്നവർക്കെതിരെ നിയമപ്രകാരം കർശന നടപടി സ്വീകരിക്കും.’രാജസ്ഥാൻ പ്രൊഹിബിഷൻ ഓഫ് അണ്‍ലോഫുള്‍ കണ്‍വേർഷൻ ഓഫ് റിലിജിയൻ ബില്‍-2024’ല്‍, മതം മാറാൻ ഉദ്ദേശിച്ച് ഒരാളെ വിവാഹം കഴിച്ചാല്‍, കുടുംബ കോടതിക്ക് അത് നിയമവിരുദ്ധമായി പ്രഖ്യാപിക്കാമെന്നും സംസ്ഥാന സർക്കാർ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
കുറ്റകൃത്യങ്ങള്‍ ജാമ്യം ലഭിക്കാത്തതും,നിർബന്ധിത മതപരിവർത്തനത്തിന് 10 വർഷം കഠിന തടവ് ശിക്ഷ ലഭിക്കുന്നതുമാണ്.സ്വന്തം ഇഷ്ടപ്രകാരം മതം മാറുന്നതിന്, 60 ദിവസം മുമ്പ് ജില്ലാ മജിസ്‌ട്രേറ്റിനെ അറിയിക്കണമെന്നും നിയമം ബില്ലില്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.