എഡ്മിന്‍റൻ : ആൽബർട്ട ഉൾപ്പെടെ കാനഡയിലുടനീളമുള്ള എച്ച്ഐവി ബാധിതരുടെ എണ്ണം വർധിക്കുന്നതായി ആൽബർട്ട ഹെൽത്തിൻ്റെ വാർഷിക റിപ്പോർട്ട്. പ്രവിശ്യയിൽ 2019 മുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട എച്ച്ഐവി കേസുകളുടെ എണ്ണം ഏകദേശം ഇരട്ടിയായതായി റിപ്പോർട്ടിൽ പറയുന്നു. 2022-നും 2023-നും ഇടയിൽ എച്ച്ഐവി ബാധിതരുടെ എണ്ണം 73% വർധന രേഖപ്പെടുത്തി.
2023-ൽ ആൽബർട്ടയിൽ റിപ്പോർട്ട് ചെയ്ത പകുതിയിലധികം കേസുകളും കാനഡയ്ക്ക് പുറത്തുനിന്നും എത്തിയതാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇത് ഇമിഗ്രേഷൻ വഴിയോ കനേഡിയൻ പൗരന്മാർ വിദേശ യാത്രയ്ക്കിടെ രോഗബാധിതരാകുകയോ ചെയ്തത് വഴിയാകാമെന്നും ആൽബർട്ട ഹെൽത്ത് പറയുന്നു.
മുൻവർഷത്തെ 43 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ 2023-ൽ കണ്ടെത്തിയ കേസുകളിൽ 55 ശതമാനവും കാനഡയ്ക്ക് പുറത്തുനിന്നും എത്തിയതാണ്. 2024-ലെ എച്ച്ഐവി കേസുകളുടെ എണ്ണം പൂർണ്ണമായി ലഭിച്ചിട്ടില്ലെങ്കിലും 2023-ൽ റിപ്പോർട്ട് ചെയ്തതിന് സമാനമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആൽബർട്ട ആരോഗ്യ മന്ത്രാലയം അറിയിച്ചു.#
പരിചയസമ്പന്നരായ ഡോക്ടർമാരുടെ കുറവും കൃത്യമായ രോഗനിർണ്ണയം നടത്താൻ ആവശ്യമായ ക്ലിനിക്കുകളുടെ കുറവും എച്ച്ഐവി ബാധിതരുടെ എണ്ണം വർധിക്കാൻ കാരണമാകുന്നതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. കൂടാതെ കോവിഡ് മഹാമാരിക്കാലത്ത് പരിശോധനയും ചികിത്സയും കുറഞ്ഞതും രോഗികളുടെ എണ്ണം ഉയരുന്നതിന് കാരണമായി. സ്വവർഗ്ഗാനുരാഗികൾ, ബൈസെക്ഷ്വൽ, ട്രാൻസ് പോപ്പുലേഷനുകൾക്കിടയിൽ എച്ച്ഐവി നിരക്ക് ഇപ്പോഴും ഉയർന്നതാണെങ്കിലും, ആൽബർട്ടയിലെ അണുബാധയുടെ പ്രധാന കാരണം ഭിന്നലിംഗ സമ്പർക്കമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.