ബല്‍പൂർ: ട്രെയിനിൻ്റെ ബോഗിക്കടിയില്‍ ഇരുന്ന് യുവാവ് 250 കിലോ മീറ്ററോളം ദൂരം സഞ്ചരിച്ചതായി അവകാശവാദം.
പതിവ് പരിശോധനയ്ക്കിടെ ഇറ്റാർസി-ജബല്‍പൂർ ദനാപൂർ എക്‌സ്‌പ്രസിൻ്റെ കോച്ചിന് താഴെ ഒരാളുടെ സാന്നിധ്യം റെയില്‍വേ ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ട്രെയിൻ ജബല്‍പൂർ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് ഇയാളെ ജീവനക്കാർ കണ്ടത്.ചക്രങ്ങള്‍ക്കിടയില്‍ ഒരാള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരം ജീവനക്കാർ ട്രെയിനിന്റെ ലോക്കോ പൊലറ്റിനെ അറിയിക്കുകയായിരുന്നു. ഇതോടെ ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തിയിട്ടു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ടിക്കറ്റ് എടുക്കാൻ തന്റെ പക്കല്‍ പണമില്ലെന്നും അതിനാല്‍ ലക്ഷ്യസ്ഥാനത്ത് എത്താൻ അപകടകരമായ മാർഗം തെരഞ്ഞെടുക്കേണ്ടി വന്നെന്നും ഇയാള്‍ പറഞ്ഞതായാണ് റിപ്പോർട്ട്. ക്യാരേജ് ആൻഡ് വാഗണ്‍ ഡിപ്പാർട്ട്‌മെൻ്റിലെ ജീവനക്കാർ പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം ഇയാളെ വിട്ടയച്ചു.
യുവാവിന്റെ മാനസികനില ശരിയായ രീതിയിലായിരുന്നില്ലെന്ന് റെയില്‍വേ പ്രൊട്ടക്ഷൻ ഫോഴ്സ് ( ആർപിഎഫ് ) അറിയിച്ചു. ഇയാളുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
സംഭവത്തിൻ്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. ഇയാളുടെ പശ്ചാത്തലത്തെയും ജീവിത സാഹചര്യങ്ങളെയും കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താൻ ആർപിഎഫ് അന്വേഷണം ആരംഭിച്ചു.
അതേസമയം, ടിക്കറ്റിന് കാശില്ലാത്തതിനാല്‍ ട്രെയിനിന്റെ ചക്രങ്ങള്‍ക്ക് ഇടയില്‍ ഒളിച്ചിരുന്ന് യുവാവ് 250 കിലോ മീറ്റർ യാത്ര ചെയ്തെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് ഇന്ത്യൻ റെയില്‍വേ അറിയിച്ചിട്ടുണ്ട്.
ട്രെയിൻ സ്റ്റേഷനിലെത്തിയപ്പോള്‍ മാത്രമാണ് യുവാവ് ടയറിനിടയിലേക്ക് കയറിയതെന്നും ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നും റെയില്‍വേ വ്യക്തമാക്കി. ചക്രങ്ങളുടെ ആക്സിലിന് മുകളില്‍ കിടന്ന് യാത്ര സാധ്യമല്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രിയുടെ ഓഫീസും അറിയിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.