മെഡിക്കല്‍ കോളേജുകളില്‍ ഇനി രാത്രിയിലും പോസ്റ്റ്‌മോര്‍ട്ടം; ഉടനടി നടപ്പാക്കണമെന്ന് നിര്‍ദേശം, ജീവനക്കാരെ അനുവദിക്കും.

തിരുവനന്തപുരം: രാത്രിയിലും പോസ്റ്റ്മോർട്ടം നടത്താൻ സംവിധാനമൊരുക്കണമെന്ന് സർക്കാർ ഉത്തരവ്. ഇതുസംബന്ധിച്ചുള്ള ഹൈക്കോടതി ഉത്തരവ് ഉടനടി നടപ്പാക്കണമെന്ന് അഞ്ച് മെഡിക്കല്‍ കോളേജുകള്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടർ നിർദേശം നല്‍കി.

മെഡിക്കല്‍ കോളേജ് സൂപ്രണ്ടും ഫൊറൻസിക് മേധാവിയും ഇതിനുവേണ്ട നടപടിയെടുക്കണം. രാത്രി പോസ്റ്റ്മോർട്ടം നടത്താൻ ആശുപത്രി വികസനസമിതിക്ക് ആവശ്യത്തിന് അനുബന്ധജീവനക്കാരെ അനുവദിക്കും.

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഒക്ടോബർ ഒന്നിന് രാത്രി പോസ്റ്റ്മോർട്ടം തുടങ്ങിയിരുന്നു. ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലും ഇതുനടപ്പാക്കാനാണ് നിർദേശം.

മതിയായ ജീവനക്കാരും സൗകര്യവും ഇല്ലാത്തതാണ് മെഡിക്കല്‍കോളേജുകള്‍ തടസ്സമായി ചൂണ്ടിക്കാണിച്ചിരുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !