ദേശീയ കാര്‍ റാലി ചാമ്പ്യൻ രഞ്ജിത് ബല്ലാല്‍ വാഹനാപകടത്തില്‍ മരിച്ചു,

 ബംഗളൂരു: ദേശീയ കാർ റാലി ചാമ്പ്യൻ രഞ്ജിത് ബല്ലാല്‍ (59) കർണാടകയിലെ കുന്ദാപുരയില്‍ വാഹനാപകടത്തില്‍ മരിച്ചു.

ദേശീയപാത 66ല്‍ കഴിഞ്ഞ ദിവസം രഞ്ജിത് ബല്ലാലിന്‍റെ ബൈക്ക് ഓട്ടോ ട്രോളിയില്‍ ഇടിച്ചായിരുന്നു അപകടം.

കുടുംബസമേതം ഗോവയില്‍ പോയി മടങ്ങുകയായിരുന്നു രഞ്ജിത് ബല്ലാല്‍. കുടുംബാംഗങ്ങള്‍ ഇദ്ദേഹത്തിന് പിന്നിലായി കാറില്‍ വരുന്നുണ്ടായിരുന്നു. കുന്ദാപുരക്കും ബൈന്തൂരിനുമിടയില്‍വെച്ചാണ് അപകടമുണ്ടായത്. ഗ്യാസ് സിലിണ്ടറുമായി പോകുകയായിരുന്ന ഓട്ടോ ട്രോളി പണി നടക്കുന്ന റോഡില്‍ വെച്ച്‌ പെട്ടെന്ന് ബ്രേക്കിടുകയായിരുന്നു. ഇതോടെ രഞ്ജിത്തിന്‍റെ ബൈക്ക് ഓട്ടോയില്‍ ഇടിച്ച്‌ മറിഞ്ഞു.

രാജ്യത്തെ പ്രമുഖ റേസിങ് ചാമ്പ്യന്മാരിലൊരാളായ രഞ്ജിത് ബല്ലാല്‍, 100ലേറെ ചാമ്പ്യൻഷിപ്പുകളില്‍ ജേതാവായിട്ടുണ്ട്. റേസിങ് മേഖലയില്‍ നിരവധി യുവതാരങ്ങളെ വളർത്തിയെടുക്കുന്നതിലും നിർണായക പങ്കുവഹിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !