അയർലണ്ട്;കോ ഡൊണഗലിൽ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ,
രാവിലെ 9.30ന് മഗ്രാബേഗ് നാഷണൽ സ്‌കൂളിന് സമീപമുള്ള മനോർകുന്നിംഗ്ഹാമിനും ന്യൂടൗൺ കണ്ണിംഗ്ഹാമിനും ഇടയിലാണ് സംഭവം എക്‌സ്‌പ്രസ്‌വേ ബസിൽ 13 യാത്രക്കാർ ഉണ്ടായിരുന്നതായും ദൃക്‌സാക്ഷികൾ വ്യക്തമാക്കുന്നു,സംഭവത്തെ തുടർന്ന് ഗാർഡയും ആംബുലൻസുകളും അഗ്നിശമനസേനയും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.
കാറുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് ബസ് വേലിയിലൂടെ വയലിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചിട്ടുള്ളത്,നിരവ്സധിപേർക്ക് പരിക്കേറ്റതായും സൂചനകളുണ്ട്.സംഭവത്തെ തുടർന്ന് വഴി പൂർണ്ണമായി അടച്ചതായും വാഹനങ്ങൾ വഴിതിരിച്ചു വിടാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.