വൻ മയക്കുമരുന്ന് വേട്ട: സംശയാസ്പദ സാഹചര്യത്തില്‍ തകര്‍ന്ന മത്സ്യബന്ധന ബോട്ടിൽ 2300 കിലോ കൊക്കെയ്ൻ,18 വയസ്സിൽ താഴെയുള്ളവരടക്കം13 പേര്‍ പിടിയില്‍,

കാൻബറ: കടലില്‍ വൻ മയക്കുമരുന്ന് വേട്ട. 2300 കിലോഗ്രാം (2.3 ടണ്‍) കൊക്കെയ്ൻ പിടികൂടിയത് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ കേടായ ബോട്ടില്‍ നിന്നാണ്.

ഓസ്‌ട്രേലിയൻ പൊലീസാണ് വൻ മയക്കുമരുന്ന് വേട്ട നടത്തിയത്. 13 പേരെ അറസ്റ്റ് ചെയ്തു.

പിടികൂടിയ കൊക്കെയിന് കോടികളാണ് വില. ക്വീൻസ്‌ലാൻഡ് തീരത്ത് സംശയാസ്പദ സാഹചര്യത്തില്‍ ബോട്ട് കണ്ടതോടെയാണ് അധികൃതർ പരിശോധന നടത്തിയത്. തെക്കേ അമേരിക്കൻ രാജ്യത്ത് നിന്ന് കടത്തിയ മയക്കുമരുന്നാണ് ബോട്ടിലുണ്ടായിരുന്നത് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.

മയക്കുമരുന്ന് കടത്തിനെ കുറിച്ച്‌ ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഒരു മാസത്തോളം നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് വൻ കൊക്കെയിൻ കടത്ത് പിടികൂടിയതെന്ന് ഓസ്‌ട്രേലിയൻ ഫെഡറല്‍ പൊലീസ് കമാൻഡർ സ്റ്റീഫൻ ജേ പറഞ്ഞു.

 തീരത്ത് നിന്ന് നൂറു കണക്കിന് കിലോമീറ്റർ അകലെയുള്ള മദർഷിപ്പില്‍ നിന്ന് കടല്‍ മാർഗം ഓസ്‌ട്രേലിയയിലേക്ക് മയക്കുമരുന്ന് കടത്താൻ സംഘം രണ്ട് തവണ ശ്രമിച്ചെന്ന് പൊലീസ് പറഞ്ഞു. ആദ്യം പോയ ബോട്ട് കേടായി. രണ്ടാമത്തെ ബോട്ടിലുണ്ടായിരുന്നവർ മണിക്കൂറുകളോളം നടുക്കടലില്‍ കുടുങ്ങിയെന്നും പൊലീസ് പറഞ്ഞു. മദർഷിപ്പ് പിടികൂടാനായില്ല.

ചിലർ ബോട്ടില്‍ വച്ച്‌ പിടിയിലായപ്പോള്‍ മറ്റുള്ളവർ തീരത്ത് കാത്തുനില്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പിടിയിലായ രണ്ട് പേർ 18 വയസ്സിന് താഴെയുള്ളവരാണെന്നും എല്ലാവരും ഓസ്‌ട്രേലിയൻ പൗരന്മാരാണെന്നും പൊലീസ് അറിയിച്ചു.

 മുമ്ബ് ഒരു ടണ്ണിലധികം കൊക്കെയ്ൻ പിടിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ ഓസ്‌ട്രേലിയയില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ വച്ച്‌ ഏറ്റവും വലിയ കൊക്കെയിൻ വേട്ടയാണ് കഴിഞ്ഞ ദിവസം നടന്നതെന്ന് പൊലീസ് അറിയിച്ചു.

കടല്‍മാർഗം ഓസ്‌ട്രേലിയയിലേക്ക് മയക്കുമരുന്ന് ഇറക്കുമതി ചെയ്യാൻ ശ്രമിച്ചെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്. ജീവപര്യന്തം തടവാണ് ഈ കുറ്റത്തിന് പരമാവധി ശിക്ഷ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

സ്വർണ്ണം വിറ്റ് കോവിഡ് രോഗികളെ ചികിൽസിച്ച പ്രിയപ്പെട്ട മെമ്പർ | ELECTION 2025

കോട്ടയം പിടിച്ചെടുക്കുവാൻ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഇറങ്ങി.. | ELECTION 2025 | #josekmani | Vote

മയക്കുമരുന്ന്, മണ്ണ്-പാറമട ലോബികൾക്ക് എതിരെ ദീർഘവീക്ഷണമുള്ള പദ്ധതികളുമായി BJP സ്ഥാനാർഥി സതീഷ് KB

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !