ആലപ്പുഴ: ഗുരുതര ജനിതക വൈകല്യങ്ങളുടെ ജനിച്ച കുഞ്ഞിന്റെ തുടർ ചികിത്സയില്‍ തീരുമാനം വൈകുന്നു. ഇതോടെ ആക്ഷൻ കൗണ്‍സില്‍ രൂപീകരിക്കാൻ ഒരുങ്ങുകയാണ് പ്രദേശത്തെ രാഷ്ട്രീയനേതാക്കള്‍.
കുഞ്ഞിന് വീണ്ടും എംആർഐ സ്കാനിംഗ് ഉള്‍പ്പടെ ഉള്ള പരിശോധന നടത്തും. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുഞ്ഞ് കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആശുപത്രി വിട്ടത്.വായിലെ ശ്രവം തലച്ചോറിലേക്ക് പോകാൻ സാദ്ധ്യതയുള്ളതിനാല്‍ കുഞ്ഞിനെ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കണമെന്നും ബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍ ഉടൻ ആശുപത്രിയില്‍ എത്തിക്കണമെന്ന് ഡോക്ടർ മാർ നിർദേശം നല്‍കിയിരുന്നു.
കുഞ്ഞിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ദിവസേന ആശുപത്രിയില്‍ പോകേണ്ട അവസ്ഥയാണ് കുടുംബം. എന്നിട്ടും കാരണക്കാരായവർക്കെതിരെ നടപടി ഇല്ലെന്ന് കുടുംബം ആവർത്തിക്കുന്നു.
കുഞ്ഞിനെ ഇടയ്‌ക്കിടെ ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ട അവസ്ഥയാണെന്നും ഇതുമായി പൊരുത്തപ്പെടണമെന്നുമാണ് അധികൃതര്‍ തങ്ങളോട് പറയുന്നതെന്ന് കുഞ്ഞിന്‍റെ പിതാവ് അനീഷ് മുഹമ്മദ് പറഞ്ഞു.
കുഞ്ഞിനെ ഏതുനിമിഷം വേണമെങ്കിലും ആശുപത്രിയിലെത്തിക്കാൻ തയ്യാറായി നില്‍ക്കണമെന്നും അതിനായി എല്ലാം മാറ്റിവയ്‌ക്കണമെന്നും അധികൃതര്‍ പറയുന്നത്. അതിന് തയ്യാറാകുമ്പോഴും ഇത്തരമൊരു അവസ്ഥയ്ക്ക് കാരണക്കാരായവര്‍ക്കെതിരെ യാതൊരു നടപടിയുമില്ലെന്നും ലാബുകള്‍ അടക്കം പൂട്ടിയിട്ടില്ലെന്നും അനീഷ് ആരോപിച്ചു.
കുഞ്ഞിന്റെ ഇപ്പോഴത്തെ ചികിത്സകള്‍ സൗജന്യമായി നല്‍കണമെന്ന് സർക്കാരില്‍ നിന്ന് നിർദേശം ലഭിച്ചതായി മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിച്ചു. അതേസമയം, തുടർ ചികിത്സ സംബന്ധിച്ച തീരുമാനം ഇപ്പോഴും ഇല്ലെന്ന് അനീഷ് പറഞ്ഞു. കഴിഞ്ഞ ദിവസം കുഞ്ഞിന്റെ ആരോഗ്യസ്ഥിതി വിലയിരുത്താൻ മെഡിക്കല്‍ ബോർഡ് യോഗം ചേർന്നിരുന്നു. എംആര്‍ഐ ഉള്‍പ്പടെ ഇതുവരെ നടത്തിയ ഏട്ടോളം ടെസ്റ്റുകള്‍ വീണ്ടും നടത്തണം.
എന്നാല്‍, ഇതൊന്നും ആരോഗ്യ വകുപ്പ് നിയോഗിച്ച വിദഗ്ദ്ധ സംഘത്തിന്റെ നിർദേശപ്രകാരം ഉള്ളതല്ല. തുടർ ചികിത്സ സംബന്ധിച്ച വിദഗ്ദ്ധ സംഘത്തിന്റെ നിർദേശം ലഭിക്കാത്തതാണ് കുടുംബത്തെ ആശങ്കപ്പെടുത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.