തിരുവനന്തപുരം: തുടര്‍ച്ചയായ അക്രമസംഭവങ്ങളുടെ പശ്ചാതലത്തില്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ദേശം.
വിദ്യാര്‍ഥിയെ കോളജ് ഹോസ്റ്റലിലിട്ട് എസ്.എഫ്.ഐ നേതാക്കളുടെ നേതൃത്വത്തില്‍ ക്രൂരമായി മര്‍ദിച്ചെന്നാണ് പരാതി. മര്‍ദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കോളജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥി ദിവസങ്ങള്‍ക്ക് മുമ്പ് ഈ സംഘത്തിന്റെ മര്‍ദനത്തിനിരയായ വിവരം പുറത്തുവന്നതിന് പിന്നാലെയായിരുന്നു പുതിയ സംഭവം. ആദ്യ സംഭവത്തില്‍ മര്‍ദനമേറ്റ വിദ്യാര്‍ഥിക്കൊപ്പം നിന്നതിനാണ് ലക്ഷദ്വീപില്‍ നിന്നുള്ള വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റത്.
സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ആണ് ഈ നിര്‍ദേശം നല്‍കിയത്. വിഷയത്തില്‍ എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയാണ് തീരുമാനമെടുക്കേണ്ടത്. കഴിഞ്ഞ ദിവസം യൂണിവേഴ്സിറ്റി കോളജില്‍ ലക്ഷദ്വീപ് സ്വദേശികളെ അധിക്ഷേപിച്ച സംഭവത്തില്‍ നാല് പേരെ എസ്എഫ്ഐ പ്രവര്‍ത്തകരെ സംഘടന പുറത്താക്കിയിരുന്നു. ആകാശ്, ആദില്‍, കൃപേഷ്, അമീഷ് എന്നിവരെയാണ് പുറത്താക്കിയത്. പിന്നാലെ ലക്ഷദ്വീപ് വിദ്യാര്‍ഥികള്‍ നടത്തുന്ന എല്ലാ നിയമ പോരാട്ടത്തിനും എസ്.എഫ്.ഐ പിന്തുണയും പ്രഖ്യാപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.