പ്രിയങ്ക ഗാന്ധിയുടെ പലസ്തീൻ ഐക്യദാർഢ്യത്തെ പരിഹസിച്ച് യോഗി ആദിത്യനാഥ്

ലക്നൗ: കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധിയുടെ പലസ്തീൻ ഐക്യദാർഢ്യത്തെ പരിഹസിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോൺഗ്രസ് നേതാക്കൾ പലസ്തീൻ ബാഗുമായി നടക്കുന്നെന്നും യുപിയിൽനിന്ന് യുവാക്കൾ ഇസ്രയേലിലേക്ക് ജോലിക്കായി പോകുന്നെന്നുമാണ് യോഗിയുടെ പരിഹാസം. ഇസ്രയേലിൽ മികച്ച വേതനവും സുരക്ഷയും ഉറപ്പു ലഭിക്കുന്നെന്നും യോഗി ആദിത്യനാഥ് ഉത്തർപ്രദേശ് നിയമസഭയിൽ പറഞ്ഞു.

‘‘കോൺഗ്രസ് നേതൃത്വം ദേശീയ കാര്യങ്ങളുടെ മുൻഗണനകളിൽനിന്നു വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. ഒരു കോൺഗ്രസ് എംപി പലസ്തീൻ ബാഗുമായി കറങ്ങുന്നു. കുറ്റകൃത്യങ്ങളോട് സർക്കാർ സ്വീകരിക്കുന്ന നയം കാരണം ഉത്തർപ്രദേശ് നിക്ഷേപകരുടെ കേന്ദ്രമായി ഉയർന്നിരിക്കുകയാണ്. സംസ്ഥാനം ഇപ്പോൾ കലാപരഹിതമാണ്. ഇതു നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിച്ചു’’– യോഗി ആദിത്യനാഥ് പറഞ്ഞു.

ഉത്തർപ്രദേശ് നിയമസഭയുടെ ശീതകാല സമ്മേളനത്തിന്റെ രണ്ടാംദിവസം യോഗി ആദിത്യനാഥ് സർക്കാർ 2024-25 വർഷത്തേക്കുള്ള സപ്ലിമെന്ററി ബജറ്റ് അവതരിപ്പിച്ചു. 790 കോടി രൂപയുടെ അധികച്ചെലവിനുള്ള നിർദേശം സംസ്ഥാന ധനമന്ത്രി സുരേഷ് ഖന്ന അവതരിപ്പിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !