ഭോപ്പാല്‍: "യാചകര്‍ക്ക് പണം നല്‍കുന്നവര്‍ക്കെതിരെ കേസ്" ഇന്‍ഡോർ. ഇന്ത്യയിലെ ആദ്യ യാചകമുക്ത മേഖലയാകാനുള്ള ഒരുക്കത്തിലെ മധ്യപ്രദേശിലെ ഇൻഡോർ. യാചന ഒരുനിലയ്ക്കും പ്രോത്സാഹിപ്പിക്കാതിരിക്കുകയും അവരെ സഹായിക്കുന്നവര്‍ക്കെതിരെ നടപടിയെടുത്തും യാചന ഇല്ലാതാക്കുകയാണ് ലക്ഷ്യം.
ഭിക്ഷാടനത്തിനെതിരെ കടുത്ത നടപടിയെടുക്കാന്‍ ഒരുങ്ങുകയാണ് മദ്ധ്യപ്രദേശിലെ ഇന്‍ഡോര്‍ ജില്ല. നഗരം യാചക വിമുക്തമാക്കുകയെന്നതാണ് ജില്ലാ ഭരണകൂടത്തിന്റെ ലക്ഷ്യം. അതിനാല്‍ 2025 ജനുവരി ഒന്ന് മുതല്‍ യാചകര്‍ക്ക് പണം കൊടുക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നാണ് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്കി.
ഇന്‍ഡോറില്‍ ഭിക്ഷാടനം നിരോധിച്ച് ജില്ലാ കളക്ടര്‍ ആശിഷ് സിങ് ഉത്തരവിറക്കി. ഇന്‍ഡോറില്‍ ഭിക്ഷാടന മാഫിയ അതിശക്തമായ സാഹചര്യത്തിലാണ് കലക്ടറുടെ നടപടി. ആളുകളെ ഭിക്ഷയാചിക്കാന്‍ ഇരുത്തുന്ന നിരവധി മാഫികളെ അടുത്തിടെ പിടികൂടിയിരുന്നു. രാജസ്ഥാനില്‍ നിന്നുള്ള കുട്ടികളെ ഇന്‍ഡോറിലെത്തിച്ച് ഭിക്ഷാടനം നടത്തുന്നതായും കണ്ടെത്തുകയുണ്ടായി. നിരവധി കുട്ടികളെ അടക്കമുള്ളവരെയാണ് ഭിക്ഷാടനത്തിനായി താമസിപ്പിച്ചിരുന്ന സ്ഥലത്ത് നിന്ന് പൊലീസ് രക്ഷിച്ചത്.
യാചകരെ പുനരധിവാസിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പൈലറ്റ് പ്രോജക്ടിന് കീഴിലാണ് ഇന്‍ഡോറിന്റെ പുതിയ നീക്കം. ഡല്‍ഹി, ബംഗളൂരു, ചെന്നൈ, ലക്നൗ, മുംബൈ, നാഗ്പൂര്‍, പാറ്റ്ന, അഹമ്മദാബാദ് എന്നീ നഗരങ്ങളും പദ്ധതിയുടെ ഭാഗമാണ്.
ഭിക്ഷാടനത്തിനെതിരെ ബോധവത്കരണം നടക്കുകയാണ്. ഇത് ഈ മാസാവസാനം വരെ തുടരും. ജനുവരി ഒന്ന് മുതല്‍ ആരെങ്കിലും ഭിക്ഷ നല്‍കുന്നത് ശ്രദ്ധയിപെട്ടാല്‍ അവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് വിചാരണചെയ്യും. യാചകരെ സഹായിക്കാന്‍ ഒരു സംഘടന മുന്നോട്ട് വന്നിട്ടുണ്ടെന്ന് മദ്ധ്യപ്രദേശ് സാമൂഹികക്ഷേമ മന്ത്രി നാരായണ്‍ സിംഗ് കുശ്വാഹ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.